നരേന്ദ്രമോദി ബി ജെ പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് ഖജനാവിലെ പണം ഉപയോഗിച്ച്: ആരോപണവുമായി കോണ്‍ഗ്രസ്

പൊതു ഖജനാവിലെ പണം ഉപയോഗിച്ചാണ് പ്രധാനമന്ത്രി ബി ജെ പി യുടെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്ന് കോണ്‍ഗ്രസ്. പ്രവാസി ദിവസ് ചടങ്ങിലെ പ്രധാനമന്ത്രിയുടെ പ്രസംഗം അങ്ങനെയായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു.
പൊതുപണം ഉപയോഗിച്ച് യാത്ര നടത്തിയല്ല പ്രതിപക്ഷത്തിനെതിരെ ആരോപണം ഉന്നയിക്കേണ്ടത്. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്നും ആനന്ദ് ശര്‍മ കൂട്ടിച്ചേര്‍ത്തു.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്വന്തം നിയോജക മണ്ഡലത്തില്‍ നടക്കുന്ന പ്രവാസി ഭാരതിയ ദിവസ് വേദിയില്‍ കോണ്‍ഗ്രസ്സിനെതിരെ പ്രധാനമന്ത്രി ആഞ്ഞടിച്ചിരുന്നു. രാജ്യത്തെ കൊള്ളയടിച്ച കോണ്‍ഗ്രസ്, ഭരണവ്യവസ്ഥയെ ആകെ അഴിമതി നിറച്ചതാക്കി മാറ്റിയെന്ന് മോദി വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് രാജ്യത്തെ കൊള്ളയടിക്കുകയായിരുന്നുവെന്നും, ഇത് കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു സാധിച്ചെന്നും മോദി പറഞ്ഞു. ഇതിനെതിരെയാണ് ആനന്ദ് ശര്‍മയുടെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here