Advertisement

ശ്രീശാന്തിനെ തല്ലിയ തെറ്റ് തിരുത്താന്‍ ഹര്‍ഭജന് ആഗ്രഹം

January 22, 2019
0 minutes Read

തെറ്റ് തിരുത്താന്‍ അവസരം കിട്ടിയാല്‍ ആദ്യം തിരുത്തുക ശ്രീശാന്തിനെ തല്ലിയ തെറ്റാണെന്ന് ഹര്‍ഭജന്‍ സിംഗ്. 11 വര്‍ഷം മുന്‍പുള്ള സംഭവത്തെ കുറിച്ചാണ് ഹര്‍ഭജന്‍ ഇപ്പോള്‍ മനസ് തുറന്നിരിക്കുന്നത്. 2008 ല്‍ മുംബൈ ഇന്ത്യന്‍സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള മത്സരത്തിലാണ് സംഭവം. സംഭവത്തെ കുറിച്ച് ഹര്‍ഭജന്‍ പറയുന്നത് ഇങ്ങനെ:

“വർഷങ്ങൾ ഇത്രകഴിഞ്ഞിട്ടും ആളുകൾ ഈ സംഭവത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. കഴിഞ്ഞ കാലത്തിലേക്ക് തിരികെപ്പോയി ചെയ്ത തെറ്റ് തിരുത്താൻ ഒരുഅവസരം ലഭിച്ചാൽ ഞാൻ ആദ്യം തിരുത്തുന്നത് ഈ തെറ്റ് ആയിരിക്കും. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു അന്ന് സംഭവിച്ചത്. അതൊരു തെറ്റ് തന്നെയായിരുന്നു. ശ്രീശാന്ത് നല്ല കഴിവുള്ള കളിക്കാരാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ ആശംസകൾ. എനിക്ക് ഇപ്പോഴും ശ്രീശാന്ത് സഹോദരതുല്യനാണ്. ജനങ്ങൾ പറയുന്നതിനെക്കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല” – ഹർഭജൻ ഒരു മാധ്യമത്തിനോട് പറഞ്ഞു.

ഐപിഎല്ലിലെ സംഭവത്തിനുശേഷം 2007 ലെ ടി ട്വന്റി ലോകകപ്പിൽ ഇന്ത്യൻ ടീമിൽ ശ്രീശാന്തും ഹർഭജനും ഒരുമിച്ച് കളിച്ചിരുന്നു. 2011 ൽ ഇരുവരും ഉൾപ്പെട്ട ടീമാണ് ലോകകപ്പ് നേടിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top