ലോക്‌സഭ തെരഞ്ഞെടുപ്പ്: ബിജെപി നേതൃയോഗം നാളെ തൃശൂരില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപി നിര്‍ണായക നേതൃയോഗം നാളെ തൃശ്ശൂരില്‍. സംസ്ഥാനത്തെ പാര്‍ലമെന്റ് മണ്ഡലം ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പും മോദിയുടെ സന്ദര്‍ശനവുമാണ് പ്രധാന ചര്‍ച്ച.
ലോക്‌സഭാ സീറ്റ് വിഭജനത്തില്‍ ബി ഡി ജെ എസുമായി അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെയാണ് നാളെ ബിജെപി നേതൃയോഗം തൃശ്ശൂരില്‍ ചേരുന്നത്. പാര്‍ലമെന്റ് മണ്ഡലം ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തില്‍ തെരഞ്ഞെടുപ്പ് തന്നെയാണ് പ്രധാന അജണ്ട. പാര്‍ട്ടിക്കുള്ളിലെ സീറ്റ് വിഭജനം, മത്സരിക്കേണ്ട നേതാക്കള്‍ എന്നിവരെ സംബന്ധിച്ച് ചര്‍ച്ച നടക്കും. ഘടക കക്ഷികള്‍ ചില സീറ്റുകളില്‍ അവകാശവാദം ഉന്നയിച്ച സാഹചര്യത്തില്‍ ഇക്കാര്യം യോഗം വിശദമായി ചര്‍ച്ച ചെയ്യും. തൃശ്ശൂര്‍ സീറ്റ് ബി ഡി ജെ എസിന് നല്‍കാനാകില്ലെന്ന കര്‍ശന നിലപാടിലാണ് ബിജെപി നേതാക്കള്‍. എ എന്‍.രാധാകൃഷ്ണന്‍, കെ സുരേന്ദ്രന്‍ തുടങ്ങിയവര്‍ തൃശ്ശൂരിന് വേണ്ടി അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു.
അതേസമയം വരുന്ന 27ന് മോദി കേരളത്തിലെത്തുന്നുണ്ട്. അതിന് മുന്‍പ് സീറ്റുകളില്‍ ഏകദേശ ധാരണയുണ്ടാക്കും. ശേഷം നടക്കുന്ന എന്‍ ഡി എ യോഗത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നടക്കും. ഫെബ്രുവരി ആദ്യവാരത്തോടെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കി കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിക്കാനാണ് ബിജെപി സംസ്ഥാന ഘടകം ലക്ഷ്യമിടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here