Advertisement

ദേശീയ നേതൃത്വത്തിലേക്കുള്ള പ്രിയങ്കാ ഗാന്ധിയുടെ വരവ് കോണ്‍ഗ്രസിന് ഗുണം ചെയ്യുമോ?; നിങ്ങള്‍ക്കും പ്രതികരിക്കാം

January 23, 2019
0 minutes Read
priyanka gandhi

പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലേക്ക് ചുവടുവയ്ക്കുമ്പോള്‍ അത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയാകുകയാണ്. കോണ്‍ഗ്രസിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവന്ന പ്രിയങ്ക മുന്‍നിരയിലേക്ക് എത്തുമ്പോള്‍ അത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകരുന്നുണ്ട്. എന്നാല്‍, കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത് ഗാന്ധി കുടുംബമാണെന്ന വിമര്‍ശനം കൂടുതല്‍ ശക്തമായി ഉന്നയിക്കാനുള്ള അവസരമായി ബിജെപി ഇതിനെ കാണുന്നു. മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രിയങ്കയുടെ വരവ് സ്വാഗതം ചെയ്തിരിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രിയങ്കാ ഗാന്ധിയുടെ നേതൃനിരയിലേക്കുള്ള രംഗപ്രവേശം ഏറെ ചര്‍ച്ചയാകുന്നത് ഇക്കാരണങ്ങള്‍ കൊണ്ടാണ്.

എന്നാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്കയുടെ നേതൃ സാന്നിധ്യം കോണ്‍ഗ്രസിന് നേട്ടമാകുമോ ഇല്ലയോ എന്നതാണ് ഇപ്പോഴത്തെ ചോദ്യചിഹ്നം.
ഈ വിഷയത്തില്‍ നിങ്ങള്‍ക്കും പ്രതികരിക്കാം.


ദേശീയ നേതൃത്വത്തിലേക്കുള്ള പ്രിയങ്കാ ഗാന്ധിയുടെ വരവ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യുമോ?
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top