ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഷാനിമോള്‍ ഉസ്മാനും?

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുവേണ്ടി കളത്തിലിറങ്ങാന്‍ വനിതാ നേതാവ് ഷാനിമോള്‍ ഉസ്മാനും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തന്റെ താല്‍പര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. ട്വന്റിഫോര്‍ ചാനലിന്റെ എന്‍കൗണ്ടറിലാണ് ഷാനിമോള്‍ ഉസ്മാന്‍ ഇക്കാര്യം പറഞ്ഞത്.
മത്സരിക്കാനുള്ള താല്‍പര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്ന് അനുഭാവപൂര്‍ണ്ണമായ പരിഗണന തനിക്ക് ലഭിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ഷാനിമോള്‍ ഉസ്മാന്‍ ചര്‍ച്ചയില്‍ കൂട്ടിച്ചേര്‍ത്തു.
Read Also: കോണ്‍ഗ്രസ് തേടുന്നത് ഇന്ദിരയുടെ പിന്‍ഗാമിയെയോ?
പ്രിയങ്കാ ഗാന്ധി നേതൃരംഗത്തേക്ക് എത്തുന്നതോടെ കൂടുതല്‍ സ്ത്രീസാന്നിധ്യം ലോക്‌സഭയില്‍ ഉണ്ടാകുന്നതിന്റെ ഭാഗമായി ഷാനിമോള്‍ ഉസ്മാനും പരിഗണിക്കപ്പെടുമെന്ന ആത്മവിശ്വാസമുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കോണ്‍ഗ്രസ് വനിതാ നേതാവ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here