Advertisement

സംസ്ഥാനത്ത് വിദ്യാഭ്യാസ രീതി മാറുന്നു; അന്തിമ തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍

January 24, 2019
1 minute Read

സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിന് ശുപാര്‍ശ. ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഒറ്റ ഡയറക്ടറേറ്റിന് കീഴില്‍ ആക്കണമെന്നാണ് ശുപാര്‍ശ. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ഘടന മാറ്റണമെന്നും റിപ്പോര്‍ട്ടിലുണ്ട്. വിദഗ്ധ സമിതി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി.

Read Also: ഉപയോഗിച്ച ടിഷ്യൂ പേപ്പർ വിൽപ്പനയ്ക്ക്; വില 5700 രൂപ !

എസ്.സി.ആര്‍.ടി മുന്‍ അധ്യക്ഷനായ എം.എ ഖാദര്‍ അധ്യക്ഷനായ വിദഗ്ധ സമിതിയാണ് റിപ്പോര്‍ട്ട് കൈമാറിയത്. ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ നിലവില്‍ പൊതുവിദ്യാഭ്യാസം, ഹയര്‍ സെക്കന്‍ഡറി എന്നീ രണ്ട് ഡയറക്ടറേറ്റിന് കീഴിലായി നില്‍ക്കുന്നത് ഒറ്റ ഡയറക്ടറേറ്റിന് കീഴില്‍ കൊണ്ടുവരണമെന്നാണ് പ്രധാന ശുപാര്‍ശ. ഡയറക്ടറേറ്റ് ഓഫ് സ്‌കൂള്‍ എജ്യൂക്കേഷന്‍ എന്ന ഒറ്റ ഡയറക്ടറേറ്റിന് കീഴില്‍ കൊണ്ടുവരണമെന്നാണ് ആവശ്യം. ഒന്ന് മുതല്‍ ഏഴ് വരെ ഒറ്റ സ്ട്രീമും ശേഷം എട്ട് മുതല്‍ പന്ത്രണ്ട് വരെ മറ്റൊരു സ്ട്രീമും ആക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ.

Read Also: ‘മുത്തശ്ശിയുടെ ചങ്കുറപ്പും അമ്മയുടെ പ്രസരിപ്പും’; ചെന്നിത്തലയെയും സുധാകരനെയും ട്രോളി കെ.ആര്‍ മീര

മാത്രമല്ല, ഒന്ന് മുതല്‍ എട്ട് വരെയുള്ള അധ്യാപകരുടെ യോഗ്യത ബി.എഡും ബിരുദവുമായിരിക്കും. എട്ട് മുതല്‍ പന്ത്രണ്ട് വരെയുള്ള അധ്യാപകരുടെ യോഗ്യത പി.ജിയും ബി.എഡും ആയിരിക്കണമെന്നും ശുപാര്‍ശയിലുണ്ട്. റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനം സ്വീകരിക്കേണ്ടത് സര്‍ക്കാരാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top