പേരന്‍പ് മേക്കിംഗ് വീഡിയോ കാണാം

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് പേരന്‍പ്. ഈ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ആറ് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ആണിത്. ചിത്രത്തിന്റെ സംവിധായകന്‍ റാം ഈ വീഡിയോയിലൂടെ ചിത്രത്തിന്റെ ഓരോ നിമിഷങ്ങളെ കുറിച്ചും സംസാരിക്കുന്നുണ്ട്.
സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛന്റെ കഥാപാത്രമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അമുദന്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. മമ്മൂട്ടിയുമായുള്ള അനുഭവങ്ങളും സംവിധായകന്‍ ഈ വീഡിയോയില്‍ പങ്കുവയ്ക്കുന്നുണ്ട്. റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലും ഗോവ ചലച്ചിത്രമേളയിലും പേരന്‍പിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഫെബ്രുവരി ഒന്നിന് ചിത്രം ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here