കര്‍ഷക പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ബിജെപി

കേന്ദ്രസർക്കാരിനെതിരെ ഉയർന്നിരുന്ന കർഷക പ്രതിഷേധത്തെ കോൺഗ്രസ് സർക്കാരുകളുടെ വീഴ്ചകൾ ചൂണ്ടിക്കാട്ടി പ്രതിരോധിയ്ക്കാൻ ബി.ജെ.പി ശ്രമം .കാർഷിക കടങ്ങൾ എഴുതി തള്ളുന്ന വിഷയത്തിൽ കോൺഗ്രസിന്റെ വിമർശിച്ച് ബി.ജെ.പി രംഗത്തെത്തി. കാർഷിക കടങ്ങൾ എഴുതിത്തള്ളുന്ന നടപടികൾ കോൺഗ്രസ്സിന് സാമ്പത്തിക നേട്ടം ഉണ്ടാക്കാനുള്ള മാർഗ്ഗമായ് മാറിയതായ് ബി.ജെ.പി കുറ്റപ്പെടുത്തി.
കോൺഗ്രസ് അധികാരത്തിലെത്തിയ സംസ്ഥാനങ്ങൾ ഇതിനകം ജനങ്ങൾ കോൺഗ്രസ് ഭരണത്തെ മടുത്തതായും കേന്ദ്രമന്ത്രി മനോജ് സിൻഹ പറഞ്ഞു. മധ്യ പ്രദേശിലെ ഒരു കർഷകന് കടാശ്വാസമായി 24000 രൂപ ലഭിക്കേണ്ട സ്ഥാനത്ത് വെറും 13 രൂപ ലഭിച്ച വാർത്ത പുറത്ത് വന്നിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് ബി.ജെ.പി കോൺഗ്രസ്സിന്റെ കടമെഴുതിത്തള്ളൽ നടപടികളെ വിമർശിച്ചത്. കോൺഗ്രസിന്റെ കാർഷിക കടാശ്വാസം വെറും തിരഞ്ഞെടുപ്പ് തന്ത്രമായിരുന്നുവെന്ന് ഇതിനകം വ്യക്തമായതായ് കേന്ദ്ര മനോജ് സിൻഹ പറഞ്ഞു.
അധികാരത്ത്ലെത്തിയ കോൺഗ്രസ് മധ്യപ്രദേശിലെയും രാജസ്ഥാനിലേയും ചത്തീസ്ഗഡിലെയും കർഷകരെ വഞ്ചിച്ചു. പലർക്കും ലഭിച്ച കടാശ്വാസം വിരലിലെണ്ണാവുന്നതാണ്. കേന്ദ്രസർക്കാരിനെതിരെ ഉയർന്നിരുന്ന കർഷക പ്രതിഷേധത്തെ കോൺഗ്രസ് സർക്കാരുകളുടെ വീഴ്ചകൾ ചൂണ്ടിക്കാട്ടി പ്രതിരോധിയ്ക്കാനാണ് ബി.ജെ.പി ശ്രമം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here