സേനാ മെഡലുകൾ പ്രഖ്യാപിച്ചു; ലാൻസ് നായിക് നസീർ അഹമ്മദ് വാണിക്ക് അശോക ചക്ര; അഭിലാഷ് ടോമിക്കും പുരസ്‌കാരം

സേനാ മെഡലുകൾ പ്രഖ്യാപിച്ചു. ലാൻസ് നായിക് നസീർ അഹമ്മദ് വാണിക്ക് അശോക ചക്ര. കാശ്മീരിലെ ഷോപ്പിയാനിൽ കഴിഞ്ഞ നവംബറിൽ ഭീകരവിരുദ്ധ നടപടിക്കിടെയാണ് 38 കാരനായ ലാൻസ് നായിക് നസീർ അമഹമ്മദ് വാനി വീരമൃത്യു വരിച്ചത്. മേജർ തുഷാർ ഗൗബയ്ക്കും വിജയകുമാറിനും കീർത്തി ചക്രയുണ്ട്. പ്രളയ രക്ഷാപ്രവർത്തനത്തിന് ഉദ്യോഗസ്ഥർക്ക് അംഗീകാരം. മേജർ ഹേമന്ദ് രാജിന് വിശിഷ്ട സേവാ പുരസ്‌കാരം.
നാവികൻ അഭിലാഷ് ടോമിക്ക് വിശിഷ്ട സേവനത്തിനുള്ള സേനാമെഡൽ. രാഷ്ട്രപതിയുടെ നാവികസേനാ മെഡലിനാണ് അഭിലാഷ് ടോമി അർഹനായിരിക്കുന്നത്.
കുമാരി പി വിസ്മയക്ക് ഉത്തം ജീവൻ രക്ഷാപതക്. നാല് മലയാളികൾക്ക് ജീവൻ രക്ഷാ പതക്. ഗർഭിണിയെ രക്ഷപ്പെടുത്തി വിജയ് വർമയ്ക്ക് നാവിക സേനാ മെഡൽ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here