മഞ്ജു വാര്യർ പ്രചാരണത്തിന് ഇറങ്ങുമോ എന്നറിയില്ലെന്ന് ഉമ്മന്‍ ചാണ്ടി

മഞ്ജു വാര്യർ പ്രചാരണത്തിന് ഇറങ്ങുമോ എന്ന കാര്യത്തെ കുറിച്ച് അറിയില്ലെന്ന് ഉമ്മന്‍ ചാണ്ടി. മഞ്ജു രാഷ്ട്രീയത്തിലിറങ്ങാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് മഞ്ജുവിനോട് അടുപ്പമുള്ളവര്‍ ട്വന്റി ഫോറിനോട് വ്യക്താക്കിയിരുന്നു. കോണ്‍ഗ്രസ് നേതൃത്വവുമായി മഞ്ജു വാര്യര്‍ കൂടിയാലോചനകള്‍ നടത്തിയെന്ന രീതിയിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. മഞ്ജുവിന് ഇത്തവണ സീറ്റ് നല്‍കാന്‍ താല്‍പര്യം പ്രകടിപ്പിച്ചില്ലെന്നും പകരം പ്രചാരണ രംഗത്ത് സജീവമാക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നതെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ഇക്കാര്യമാണ് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയും പ്രതികരിച്ചിരിക്കുന്നത്.
രാഷ്ട്രീയത്തിലേക്ക് ഇല്ല എന്ന മുന്‍നിലപാട് തന്നെയാണ് മഞ്ജുവിന് ഇപ്പോഴും ഉള്ളത്. രാഷ്ട്രീയ പ്രവേശനം മഞ്ജു താല്‍പര്യപ്പെടുന്നില്ല. വനിതാ മതിലില്‍ നിന്നും വിട്ടു നിന്നത് അതുകൊണ്ടാണെന്നും മഞ്ജുവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here