നവോമി ഒസാക്കയ്ക്ക് ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ കീരീടം

ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കീരീടം ജപ്പാന്റെ നവോമി ഒസാക്കയ്ക്ക്.ഫൈനലില്‍ ചെക്ക് റിപ്പബ്ളിക്കിന്റെ പെട്ര ക്വിറ്റോവയെയാണ് തോല്‍പ്പിച്ചത്. സ്ക്കോര്‍ 7-6, 5-7, 6-4. യു.എസ്.ഓപ്പണ്‍ കിരീടനേട്ടത്തിനു പിന്നാലെയാണ് ഒസാക്കയുടെ തുടര്‍ച്ചയായ രണ്ടാം ഗ്രാന്സ്ലാം കിരീടനേട്ടം.
യു.എസ്. ഓപ്പണ്‍ ഫൈനലില്‍ സെറീന വില്ല്യംസിനെ മലര്‍ത്തിയടിച്ചായിരുന്നു നവോമി ഒസാക്ക തന്റെ ആദ്യ ഗ്രാന്സ്ലാം കിരീടമുയര്‍ത്തിയത്. ഇപ്പോള്‍ റാങ്കിങ്ങില്‍ നാലാം സ്ഥാനത്തുള്ള ഒസാക്ക പുതിയ കിരീടനേട്ടത്തിന്റെ അടിസ്ഥാനത്തില്‍ പുതുക്കുന്ന പട്ടികയില്‍ ഒന്നാമതെത്തും.ടെന്നീസ് റാങ്കിങില്‍ ഒന്നാമതെത്തുന്ന ആദ്യ ജപ്പാന് താരമെന്ന റെക്കോഡും ഈ ഇരുപത്തൊന്നുകാരി ഇതോടെ സ്വന്തം പേരിലാക്കി.
ഞായറാഴ്ചയാണ് പുരുഷവിഭാഗം സിംഗിള്‍സിലെ ആവേശഫൈനല്. ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച്ചും രണ്ടാം നമ്പര്‍ റാഫേല്‍ നദാലുമാണ് ഏറ്റുമുട്ടുന്നത്. സെമിയില്‍ ഫ്രാന്‍സിന്റെ ലൂക്കാസ് പൗളിയെ കീഴടക്കിയാണ് ദ്യോക്കോവിച്ച് ഫൈനലില്‍ എത്തിയത്.ഗ്രീക്ക് താരം സിറ്റ്സിപാസിനെ സെമിയില്‍ പരാജയപ്പെടുത്തിയാണ് റാഫേല്‍ നദാല്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here