സംസ്ഥാനം റിപ്പബ്ലിക് ദിനാഘോഷത്തിൽ; തിരുവനന്തപുരത്ത് ഗവർണർ പി. സദാശിവം ദേശീയ പതാക ഉയർത്തി

സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷം രാവിലെ 8.30ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ പി. സദാശിവം ദേശീയ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ സേനാവിഭാഗങ്ങളുടെയും, അശ്വാരൂഢസേന, സംസ്ഥാന പോലീസ് ശ്വാനസേന, എൻസിസി, സ്കൗട്ട്സ്, ഗൈഡ്സ്,സ്റ്റുഡൻറ്സ് പോലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെ അഭിവാദ്യം ഗവർണർ സ്വീകരിച്ച് റിപ്പബഌക് ദിന സന്ദേശം നൽകി.
ഭാരതീയ വായുസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. പരേഡിനുശേഷം നഗരത്തിലെ വിവിധ സ്കൂളുകളിലെ കുട്ടികൾ അവതരിപ്പിക്കുന്ന ദേശഭക്തിഗാനങ്ങളും ഉണ്ടായിരിക്കും.
എറണാകുളം ജില്ലയിലെ റിപ്പബ്ലിക് ദിനാഘേഷം മന്ത്രി എസി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. കാക്കനാട് കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ എസി മൊയ്തീൻ പതാക ഉയർത്തി.കൊച്ചി ദക്ഷിണ മേഖല ആസ്ഥാനത്ത് വൈസ് അഡ്മിറൽ അനിൽകുമാർ ചൗള സല്യൂട്ട് സ്വീകരിച്ചു.
ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ കോഴിക്കോട് പതാക ഉയർത്തി. പ്രളയത്തിന് ശേഷവും കേരളം ഇപ്പോഴും മുന്നിട്ട് നിൽക്കുന്നു. സാമുദായിക കലാപങ്ങൾ ഇല്ലാത്ത സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. നിപ കാലത്ത് ആതുര സേവന രംഗത്ത് പ്രവർത്തിച്ചവരെ പ്രത്യേകമായി സ്മരിക്കുന്നു. സ്ത്രീ പുരുഷ സമത്വത്തെ ഇയർത്തി കാട്ടിയ കോടതി വിധി പോയ വർഷത്തെ പ്രസക്തമാക്കി. ഭരണഘടനയുടെ മേൽ ആചാരങ്ങളുടെ പ്രതിഷ്ഠിയ്ക്കാനുള്ള ശ്രമം ഉണ്ടായെന്നും മന്ത്രി പറഞ്ഞു. ജുവൈനൽ ഹോം വിദ്യാർത്ഥികളെ പരേഡിൽ അണിനിരത്തിയ പൊലീസിന് മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു.
തൃശൂരിൽ മന്ത്രി വി എസ് സുനിൽ കുമാർ പതാകയുയർത്തി സല്യൂട്ട് സ്വീകരിച്ചു. പാലക്കാട് മന്ത്രി എ.കെ ബാലൻ സല്യൂട്ട് സ്വീകരിച്ചു. ഭരണഘടനാ അവകാശങ്ങൾ സംരക്ഷിയ്ക്കുക സർക്കാർ ഉത്തരവാദിത്വമെന്ന് മന്ത്രി എ കെ ബാലൻ. മൗലികാവകാശങ്ങൾ നിഷേധിയ്ക്കുന്ന ആചാരങ്ങൾ ഇപ്പോഴും തുടരണമെന്ന് ശഠിയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്.
പത്തനംതിട്ടയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സംസാരിക്കുന്നു. കാസർകോട് മന്ത്രി ഇ ചന്ദ്രശേഖരൻ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. ആലപ്പുഴയിൽ മന്ത്രി ജി സുധാകരൻ പതാകഉയർത്തി. സല്യൂട്ട് സ്വീകരിച്ചു.
കോട്ടയം ജില്ലാതല ആഘോഷച്ചടങ്ങിൽ മുഖ്യതിഥിയായ ജലവിഭവ വകുപ്പു മന്ത്രി കെ. കൃഷ്ണൻകുട്ടി പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. ജില്ലാ കളക്ടർ പി. കെ സുധീർ ബാബു ജില്ലാ പൊലീസ് മേധാവി എച്ച്. ഹരിശങ്കർ എന്നിവരുടെ സാനിധ്യത്തിൽ കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിലാണ് പരിപാടി നടന്നത്. എ.എസ്.പി രേഷ്മ രമേശൻ ഐപിഎസ് നയിച്ച പരേഡിനു ശേഷം മന്ത്രി റിപ്പബ്ലിക്ദിന സന്ദേശം നൽകി.
തൃശൂരും കോഴിക്കോടും ഒഴികെ മറ്റെല്ലാ ജില്ലകളും പാതക ഉയർത്തുന്നതും തുടർന്നുള്ള ചടങ്ങളും കട്ട് ചെയ്ത് അയക്കണം.അയക്കുമ്പോൾ ഇൻപുട്ടിനെ വിളിച്ച് അറിയിക്കാനും മറക്കരുത്
പാലക്കാട് കോട്ടമൈതാനത്ത് നടന്ന ചടങ്ങിൽ നിയമ മന്ത്രി എ കെ ബാലൻ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. ജില്ലാ കലക്ടർ ഡി ബാലമുരളി, ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ എന്നിവർക്ക് പുറമെ നിരവധി ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ഭരണഘടനാ അവകാശങ്ങൾ സംരക്ഷിയ്ക്കുക സർക്കാർ ഉത്തരവാദിത്വമെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. മൗലികാവകാശങ്ങൾ നിഷേധിയ്ക്കുന്ന ആചാരങ്ങൾ ഇപ്പോഴും തുടരണമെന്ന് ശഠിയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.
പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിച്ച് കൊണ്ടുള്ള നവകേരള നിർമ്മാതിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. കൂട്ടായ പരിശ്രമം വേണ്ടിടത്ത് ചിലർ നിസ്സഹകരിക്കുന്നു. രാജ്യത്തിന്റെ അഖണ്ഠതയെയും ഐക്യത്തെയും തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമം നടക്കുന്നു. ഇതിനെതിരെ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും മന്ത്രി കൊല്ലത്ത് പറഞ്ഞു. റിപ്പബ്ലിക് ദിന പരേഡിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here