തിരുവനന്തപുരം ഡെപ്യുട്ടി കമ്മീഷണറെ മാറ്റിയ നടപടി പ്രതിഷേധാര്‍ഹം: രമേശ് ചെന്നിത്തല

പൊലീസ് സ്റ്റഷന്‍ ആക്രമിച്ച സി പി എം പ്രവര്‍ത്തരെ പിടിക്കാന്‍ ജില്ലാ കമ്മറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ തിരുവനന്തപുരം ഡെപ്യുട്ടി കമ്മീഷണര്‍ ചൈത്ര തരേസെ ജോണിനെ മാറ്റിയ നടപടി പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്ത്രീപീഡകരെയും, ഗുണ്ടകളെയും, സാമൂഹ്യ വിരുദ്ധരെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നതിന്റെ പ്രകടമായ തെളിവാണിത്. ഇത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്.
നാഴികക്ക് നാല്‍പ്പത് വട്ടം സ്ത്രീ സുരക്ഷയുടെ പേരില്‍ വാചലരാകുന്ന സര്‍ക്കാരാണ് ഒരു വനിത പൊലീസ് ഉദ്യേഗസ്ഥയെ തന്റെ ഉത്തരവാദിത്വം നിറവേറ്റിയെന്ന പേരില്‍ സാമാന്യ മര്യാദ പോലും കാണാക്കാതെ സ്ഥലം മാറ്റിയത്. ഇത് പോലെ പാര്‍ട്ടി തിരുമാനങ്ങള്‍ക്ക് വഴങ്ങിയില്ലന്ന പേരിലാണ് മികച്ച ഉദ്യേഗസ്ഥരില്‍ ഒരാളായിരുന്ന തിരുവനന്തപുരം കമ്മീഷണറെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തല്‍സ്ഥാനത്ത് നിന്നും നീക്കിയത്. ഇതെല്ലാം പൊലീസ് ഉദ്യേഗസ്ഥരുടെ ആത്മീവീര്യം തകര്‍്ക്കുന്ന നടപടിയാണ്. ഗുണ്ടകള്‍ക്കും, സാമൂഹ്യ വിരുദ്ധവര്‍ക്കും എന്ത് സംരക്ഷണവും ഈ സര്‍ക്കാരില്‍ നിന്നും ലഭിക്കും എന്നതിന്റെ സന്ദേശമാണ് ഈ നടപടി നല്‍കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here