പത്മപുരസ്‌കാരം: നമ്പിനാരായണനെതിരെ ആഞ്ഞടിച്ച് ടി പി സെന്‍കുമാര്‍

നമ്പി നാരായണന് പത്മഭൂഷന്‍ നല്‍കിയതിനെതിരെ മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. പുരസ്‌കാരത്തിന് എന്ത് സംഭാവനയാണ് നമ്പിനാരായണന്‍ നല്‍കിയതെന്ന് സെന്‍കുമാര്‍ ചോദിച്ചു. അവാര്‍ഡ് നല്‍കിയവര്‍ ഇതിന് വിശദീകരണം നല്‍കണമെന്നും സെന്‍കുമാര്‍ പറഞ്ഞു.
നമ്പി നാരായണന്റെ പേര് പത്മഭൂഷന് ശുപാര്‍ശ ചെയ്യാന്‍ പാടില്ലായിരുന്നു. ചാരക്കേസ് സംബന്ധിച്ച് കോടതി നിയോഗിച്ച സമിതി പഠിച്ചു വരികയാണ്. അതില്‍ ഒരു തീരുമാനവുമായിട്ടില്ല. അതിനിടെയാണ് പുരസ്‌കാരം നല്‍കിയിരിക്കുന്നത്. ശരാശരിയില്‍ താഴെ മാത്രമുള്ള ശാസ്ത്രജ്ഞനാണ് നമ്പി നാരായണന്‍. എന്തിനാണ് അദ്ദേഹത്തിന് ഇത്തരത്തിലുള്ള പുരസ്‌കാരം നല്‍കുന്നത്. ഇങ്ങനെ പുരസ്‌കാരം നല്‍കുകയാണെങ്കില്‍ മറിയം റഷീദക്കും ഗോവിന്ദന്‍ ചാമിക്കും വരെ അവാര്‍ഡ് നല്‍കേണ്ടി വരുമല്ലോ എന്നും സെന്‍ കുമാര്‍ ചോദിച്ചു. തിരുവനന്തപുരത്തായിരുന്നു സെന്‍കുമാറിന്റെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here