Advertisement

താമരശ്ശേരിയിൽ ഡിവൈഎഫ്‌ഐ ഓഫീസിന് തീയിട്ടു

January 26, 2019
0 minutes Read
bird set 17 acre to fire

താമരശ്ശേരി ടൗണിനോട് ചേർന്നുള്ള കയ്യേലിക്കല്‍ ഡിവൈഎഫ്ഐ ഓഫീസ് അഗ്നിക്കിരയാക്കി. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സംഘാടക സമിതി ഓഫീസാണ് പുലര്‍ച്ചെ രണ്ടുമണിയോടെ അഗ്നിക്കിരയാക്കിയത്.

രാഷ്ട്രീയ സംഘര്‍ഷം പതിവായ ഇവിടെ നേരത്തെ സി പി എം പ്രവര്‍ത്തകന്റെ കട അഗ്നിക്കിരയാക്കിയിരുന്നു. തൊട്ടടുത്തുള്ള ബി ജെ പി അനുഭാവിയുടെ വീടിനുനേരെയും സി പി എം നേതാവിന്റെയും ബന്ധുവായ പോലീസ് ഉദ്യോഗസ്ഥന്റെയും വീടിനുനേരെയം ബോംബേറുണ്ടായിരുന്നു. മാസങ്ങള്‍ക്കു ശേഷമാണ് ഡി വൈ എഫ് ഐ ഓഫീസിന് തീ കൊളുത്തിയത്. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top