Advertisement

വിട്ടു നില്‍ക്കുമെന്ന് യുഡിഎഫ് പറഞ്ഞു; പ്രധാനമന്ത്രിക്ക് മുന്‍പേ വേദിയിലെത്തി കോണ്‍ഗ്രസിന്റെ സ്ഥലം എംഎല്‍എയും എംപിയും

January 27, 2019
0 minutes Read
mla

കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങില്‍ നിന്നും യുഡിഎഫ് വിട്ടുനില്‍ക്കുമെന്ന് പറഞ്ഞെങ്കിലും ആദ്യമെത്തിയത് കോണ്‍ഗ്രസിന്റെ സ്ഥലം എംഎല്‍എയും എംപിയും കുന്നത്തുനാട് എംഎല്‍എ വി പി സജീന്ദ്രനും കെ വി തോമസ് എം പിയുമാണ് ചടങ്ങിനെത്തിയിരിക്കുന്നത്. ഇരുവരും പ്രധാനമന്ത്രി എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ വേദിയില്‍ ഇടം പിടിച്ചു.

പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്നും വിട്ടു നില്‍ക്കുമെന്നാണ് യുഡിഎഫ് നേതാക്കള്‍ ഇന്നലെ അറിയിച്ചത്. ബിജെപിക്ക് യാതൊരു അവകാശവും ഉന്നയിക്കാന്‍ കഴിയാത്ത പദ്ധതി പ്രധാനമന്ത്രിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യുഡിഎഫ് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി കൊണ്ടുവന്ന പദ്ധതിയാണിതെന്നും കോണ്‍ഗ്രസ് പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുന്നതോടെ ബിജെപിക്ക് അത് രാഷ്ട്രീയ നേട്ടമാകുമെന്നും നേതാക്കള്‍ പറയുന്നു.

അതിനിടെ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ സ്ഥലം എംഎല്‍എയ്ക്ക് ക്ഷണമില്ലെന്ന രീതിയില്‍ ഇന്നലെ വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇതും യുഡിഎഫ് നേതാക്കള്‍ക്കിടയില്‍ അമര്‍ഷത്തിനിടയാക്കി. ഇതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും എംഎല്‍എയ്ക്ക് കത്ത് നല്‍കി എന്ന റിപ്പോര്‍ട്ടും പുറത്തു വന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top