ബ്രസീലില്‍ ഡാം അപകടം; കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു

ബ്രസീലിലെ ബ്രുമാഡിന്‍ഹോ നഗരത്തിൽ ഡാം തകർന്ന് കാണാതായ 300ലേറെ പേർക്കായി തെരച്ചിൽ തുടരുന്നു. അപകടത്തിൽ 34 പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.
വെള്ളിയാഴ്ച ഉച്ചയോടെയാണ് തെക്കു കിഴക്കന്‍ ബ്രസീലിലെ മിനാസ് ജെറിസ് സംസ്ഥാനത്തിലെ ബ്രുമാഡിന്‍ഹോ അണക്കെട്ട് തകര്‍ന്നത്. സ്വകാര്യ ഇരുമ്പയിര് ഖനിയിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. അണക്കെട്ട് പൊട്ടി ഇരമ്പിയെത്തിയ വെള്ളത്തിന് ഒപ്പം ഖനനകമ്പനിയിലെ മാലിന്യവും കലര്‍ന്നത് വന്‍ദുരന്തം സൃഷ്ടിച്ചു. കുത്തിയൊലിച്ചുവരുന്ന ചെളിയിലും വെള്ളത്തിലും നിരവിധി വീടുകളും വാഹനങ്ങളും ഒഴുകിപോയി. ഡാം തകര്‍ന്നത് അറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കൂടുതല്‍ മരണം സംഭവിച്ചത്. ഡാം തകരുമ്പോള്‍ ഏകദേശം 300 തൊഴിലാളികള്‍ പ്രദേശത്തുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഡാം പ്രവര്‍ത്തനരഹിതമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. അപകടത്തില്‍ കാണാതായവരെ രക്ഷപ്പെടുത്താന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ബ്രസീലിയന്‍ സര്‍ക്കാര്‍ പറഞ്ഞു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സമാനമായ രീതിയിൽ മാരിയാനോയില്‍ ഡാം തകര്‍ന്ന് 19 പേര് കൊല്ലപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here