കാലിന് പരിക്കേറ്റ് കരോലിന മരിന്‍ പിന്മാറി; ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ കിരീടം സൈന നെഹ്‌വാളിന്

ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ സൈന നെഹ്‌വാളിന്. മൂന്ന് തവണ വേള്‍സ് ചാമ്പ്യനായ സ്‌പെയിന്റെ കരോലിന മരിന്‍ പരിക്കേറ്റ് പിന്മാറിയതിനെത്തുടര്‍ന്ന് സൈന നെഹ്‌വാളിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. സൈന ആദ്യമായാണ് ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ് കിരീടം നേടുന്നത്.
ഒന്നാം സെറ്റിനിടെയാണ് കരോലിനയ്ക്ക് പരിക്കേറ്റത്. സൈനയ്‌ക്കെതിരെ റിട്ടേണ്‍ അടിക്കുന്നതിനിടെ കാല്‍ മുട്ടിന് പരിക്കേല്‍ക്കുകയായിരുന്നു. വേദന സഹിക്കാന്‍ കഴിയാതെ താരം കളിക്കളത്തില്‍ വീണുപോയി. മത്സരത്തില്‍ 10-4 മുന്നേറുന്നതിനിടെയായിരുന്നു പരിക്ക് വില്ലനായെത്തുന്നത്. തുടരാന്‍ കഴിയാതെ വന്നതോടെ മരിന്‍ കളി അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സൈനയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. കരഞ്ഞുകൊണ്ടാണ് കരോലിന മൈതാനം വിട്ടത്.
സെമിയില്‍ ചൈനയുടെ ഹി ബിംഗ് ജിയാവോയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ തോല്പിച്ചാണ് സൈന ഫൈനലില്‍ കടന്നത്. ചൈനയുടെ ചെന്‍ യുഫേയിയെ തോല്പിച്ചാണ് കരോലിന മാരിന്‍ കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here