കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് പി സി ജോര്‍ജ്

കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് പി സി ജോര്‍ജ് എംഎല്‍എ. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള മതേതര മുന്നണിക്കേ രാജ്യത്ത് മികച്ച ഭരണം കാഴ്ചവെയ്ക്കാന്‍ സാധിക്കൂ എന്നും പി സി ജോര്‍ജ് പറഞ്ഞു. അതേസമയം, സി പി ഐ എം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരായ നടപടി അപമാനകരമാണെന്നും പി സി ജോര്‍ജ് പറഞ്ഞു.
സ്വതന്ത്ര സംഘടനയായ കേരള ജനപക്ഷത്തിന്റെ നേതാവാണ് പി സി ജോര്‍ജ്. പൂഞ്ഞാറില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എയായ പി സി ജോര്‍ജ് നിയമസഭയില്‍ ബിജെപി അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. നിയമസഭയില്‍ ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ടായിരുന്നു ജോര്‍ജ് ബിജെപി പാളയത്തിലേക്ക് അടുത്തത്. ഇതിന് പിന്നാലെ പി സി ജോര്‍ജ് ബിജെപിയിലേക്ക് എന്ന രീതിയിലേക്കുള്ള വാര്‍ത്തകളും പുറത്തുവന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here