വെളിച്ചമില്ലാതെ ടോയ്‌ലറ്റില്‍ കയറിയ യുവതിയെ കടിച്ചത് അഞ്ചടി നീളമുളള പെരുമ്പാമ്പ്

രാത്രിയില്‍ വെളിച്ചമില്ലാതെ ടോയ്‌ലറ്റില്‍ പോകുന്നവര്‍ ശ്രദ്ധിക്കുക, അപകടം പതിയിരിക്കുന്നുണ്ടാകും. ഓസ്‌ട്രേലിയയില്‍ വെളിച്ചമില്ലാതെ ടോയ്‌ലറ്റില്‍ പോയ യുവതിയെ അഞ്ചടി നീളമുളള പെരുമ്പാമ്പ് കടിച്ചെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
ഓസ്‌ട്രേലിയയിലെ ബ്രിസ്ബണിലാണ് 59കാരിയായ ഹെലന്‍ റിച്ചാര്‍ഡിനെ രാത്രിയില്‍ വെളിച്ചമില്ലാത്ത ടോയ്‌ലറ്റില്‍ പോയപ്പോള്‍ പാമ്പുകടിച്ചത്. പാമ്പിന് വിഷമില്ലാത്തതിനാല്‍ തലനാരിഴയ്ക്കാണ് ഹെലന്‍ രക്ഷപ്പെട്ടത്.
അര്‍ധരാത്രിയിലാണ് ടോയ്‌ലറ്റില്‍വച്ച് ഹെലന് ശക്തമായ കടിയേറ്റത്. പിന്നീട് ലൈറ്റ് ഓണ്‍ ചെയ്ത് നോക്കിയപ്പോള്‍ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നതായിരുന്നു. അഞ്ചടി നീളമുള്ള പെരുമ്പാമ്പ് ടോയ്‌ലറ്റിനുള്ളില്‍ ചുരുണ്ടുകൂടി കിടക്കുകയാണ്. പാമ്പിനെകണ്ടതും പ്രാണരക്ഷാര്‍ത്ഥം ടോയ്‌ലറ്റില്‍നിന്ന് പുറത്തേക്ക് ഓടുകയായിരുന്നു.
Read More: ദാ, ഇങ്ങനെയാണ് പെരുമ്പാമ്പ് ഇരപിടിക്കുന്നത്; വീഡിയോ വൈറല്‍
രക്ഷപ്പെടുന്നതിനായി ടോയ്‌ലറ്റിന് ഉള്‍ഭാഗത്തേക്ക് പോയ പാമ്പിന്റെ തല ടോയ്‌ലറ്റില്‍ കുടുങ്ങിയിരുന്നു. പിന്നീട് പാമ്പ് പിടുത്തക്കാരെ വിളിപ്പിക്കുകയും പെരുമ്പാമ്പിനെ രക്ഷപ്പെടുത്തുകയും ചെയ്തതായി ഹെലന്‍ പറഞ്ഞു. ബ്രിസ്ബണിലെ പാമ്പ് പിടുത്തക്കാരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് സംഭവം ഹെലന്‍ പുറംലോകത്തെ അറിയിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here