ശമ്പളപരിഷ്‌കരണം: ആര്‍ സി സി ജീവനക്കാര്‍ സമരം ആരംഭിച്ചു

തിരുവനന്തപുരം: ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് റീജണല്‍ ക്യാന്‍സര്‍ സെന്ററിലെ ജീവനക്കാര്‍ സമരം ആരംഭിച്ചു. അധിക സമയം ജോലി ചെയ്തുകൊണ്ടാണ് ജീവനക്കാര്‍ ആദ്യഘട്ട സമരം ആരംഭിച്ചത്. ഏഴാം ശമ്പള കമ്മിഷന്‍ പ്രകാരം ശമ്പള വര്‍ധന നടപ്പിലാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് പലതവണ മാനേജ്‌മെന്റിനെ സമീപിച്ചെങ്കിലും അനുകൂല നടപടി എടുത്തില്ല.
Read More:ക്യാന്‍സര്‍വാര്‍ഡിലെ ചിരി; കന്നഡ പതിപ്പിന്റെ പ്രകാശനം നവംബര്‍ മൂന്നിന്
ആര്‍ സി സിക്കൊപ്പമുള്ള ശ്രീചിത്ര ആശുപത്രിയില്‍ ഏഴാം ശമ്പള കമ്മിഷന്‍ പ്രകാരമുളള വേതനം നല്‍കി തുടങ്ങിയിട്ട് വര്‍ഷങ്ങളായെന്നും ജീവനക്കാര്‍ പറയുന്നു. ആദ്യഘട്ടത്തില്‍ ഒരു മണിക്കൂര്‍ അധികം ജോലി ചെയ്താണ് പ്രതിഷേധം അറിയിച്ചത്. അടുത്തഘട്ടം ധര്‍ണ സമരമാണ് ആലോചനയിലുള്ളതെന്നും ഡോക്ടര്‍മാര്‍ അടക്കമുളളവര്‍ സമരത്തിന്റെ പാതയിലാണെന്നും സമരക്കാര്‍ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here