കേന്ദ്ര സർക്കാരിനെതിരെ പരോക്ഷ വിമർശനവുമായി വീണ്ടും നിധിന്‍ ഗഡ്കരി

കേന്ദ്ര സർക്കാരിനെതിരെ പരോക്ഷ വിമർശനവുമായി വീണ്ടും കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരി. സർക്കാരിനു നടപ്പിലാക്കാന്‍ സാധിക്കുന്ന വാഗ്ദാനങ്ങള്‍ മാത്രമേ നല്‍കാവു എന്നും, ഇല്ലെങ്കില്‍ ജനങ്ങള്‍ പ്രതികരിക്കുമെന്നും നിധിന്‍ ഗഡ്കരി പറഞു.
2014 ല്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ബി ജെ പി അധികാരത്തിലെത്തിയതെന്ന പ്രസ്താവനയ്ക്ക് ശേഷമാണ് കേന്ദ്ര സർക്കാരിനെതിരെ പരോക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരി വീണ്ടും രംഗത്തെത്തുന്നത്. സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്ന നേതാക്കളെ ജനങ്ങള്‍ക്കിഷ്ടമാണ്, എന്നാല്‍ നടപ്പിലാക്കാന്‍ സാധിക്കുന്ന വാഗ്ദാനങ്ങള്‍ മാത്രമേ രാഷ്ട്രീയ പാർട്ടികള്‍ നല്‍കാവു, ഇല്ലെങ്കില്‍ ജനങ്ങള്‍ പ്രതികരിക്കുമെന്നാണ് നിധിന്‍ ഗഡ്കരി പറഞു. വെറും വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്ന നേതാവല്ല താനെന്നും അദ്ദേഹം കൂട്ടിചേർത്തു.
രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്ത്സ്ഗഢ് സംസ്ഥാനങ്ങളില്‍ ബി ജെ പി ക്കേറ്റ പരാജയത്തേയും വിമർശിച്ച് ഗഡ്കരി രംഗത്തെത്തിയിരുന്നു. വരുന്ന ലോക്സഭ തിരഞെടുപ്പില്‍ ബി ജെ പി ക്ക് മതിയായ സിറ്റുകള്‍ ലഭിക്കാതിരുന്നാല്‍ സാമവായ പ്രധാനമന്ത്രിയായി ഗഡ്കരിയെ ആർ എസ് എസ് നേതൃത്വം ഉയർത്തി കാട്ടാനിടയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നിധിന്‍ ഗഡ്കരി പ്രധാനമന്ത്രിയായാല്‍ പിന്തുണക്കുമെന്ന് ശിവസേനയും പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിധിന്‍ ഗഡ്കരിയുടെ വിമർശനം കോണ്‍ഗ്രസ്സ് നേതൃത്ത്വത്തിനെതിരെയാണെന്ന് ബി ജെ പി നേതാവ് ജി വി എല്‍ നരസിംഹ റാവു പറഞു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here