Advertisement

ഇടത് മുന്നണിയില്‍ സീറ്റ് ആവശ്യപ്പെടാനൊരുങ്ങി ജനാധിപത്യ കേരള കോണ്‍ഗ്രസ്

January 29, 2019
1 minute Read

ഇടത് മുന്നണി പ്രവേശനം സാധ്യമായ ശേഷം ആദ്യമെത്തുന്ന തിരഞ്ഞെടുപ്പായതിനാല്‍ അവസരം വേണ്ട രീതിയില്‍ വിനിയോഗിക്കാന്‍ ശ്രമം നടത്തുകയാണ് ജനാധിപത്യ  കേരള കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ ഇടതുപക്ഷം കൂടി ഉള്‍പ്പെട്ട സഖ്യം എത്തുമെന്നും അതിന്റെ ഭാഗമായി നിലനില്‍ക്കാന്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെന്നും ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. മുന്നണിക്കുള്ളില്‍ ഇതുവരെ സീറ്റ് ചര്‍ച്ചകള്‍ നടന്നിട്ടില്ലെങ്കിലും, പാര്‍ട്ടിയെ പരിഗണിക്കും എന്നാണ് നേതാക്കളുടെ പ്രതീക്ഷ. ഫെബ്രുവരി പതിനൊന്നിന് ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ ഇക്കാര്യം ആവശ്യപ്പെടാനാണ് നീക്കം.

Read more:ഇടത് ചാരി വീരേന്ദ്രകുമാര്‍; ജെഡിയു ഇടതുമുന്നണിയിലേക്ക്

കോട്ടയം, പത്തനംതിട്ട സീറ്റുകളില്‍ ഒന്ന് ലഭിച്ചാല്‍ ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. കേരള കോണ്‍ഗ്രസ് എമ്മിനുള്ളില്‍ അഭ്യന്തര കലഹം ഉണ്ടെന്നും, ആ പാര്‍ട്ടി ജനാധിപത്യ മര്യാദകള്‍ പാലിക്കുന്നില്ല എന്നഭിപ്രായമുള്ളവര്‍ പുനര്‍ചിന്തനം നടത്തി പുറത്തു വരണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. കെ.എം മാണിയുമായി ഇടഞ്ഞു നില്‍ക്കുന്ന പി.ജെ ജോസഫിനെ ഒപ്പം കൂട്ടാന്‍ നീക്കം നടക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് ബലം നല്‍കുന്നതാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ പ്രതികരണം. ജോസഫ് വിഭാഗവുമായുള്ള ചര്‍ച്ചകള്‍ വിജയിച്ചാല്‍ സീറ്റെന്ന ആവശ്യം ബലപ്പെടുത്താനാണ് പാര്‍ട്ടിയുടെ തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top