Advertisement

തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റ്: ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

January 29, 2019
1 minute Read
TNPCB orders to shut down sterlite

തമിഴ്‌നാട് തൂത്തുക്കുടിയിലെ വേദാന്ത സ്റ്റെര്‍ലൈറ്റ് പ്ലാന്റുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വേദാന്ത പ്ലാന്റ് ഉപാധികളോടെ തുറക്കാന്‍ അനുമതി നല്‍കിയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് ചോദ്യം ചെയ്ത് തമിഴ്‌നാട് സര്‍ക്കാരും എംഡിഎംകെ നേതാവ് വൈകോയുമാണ് ഹര്‍ജികള്‍ ഫയല്‍ ചെയ്തത്.

ജസ്റ്റിസ് ആര്‍എഫ് നരിമാന്‍, നവീന്‍ സിന്‍ഹ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധി പ്രകാരമുള്ള നിബന്ധനകള്‍ പാലിച്ചാല്‍ പ്ലാന്റ് തുറക്കുന്നതിനുള്ള ഇടക്കാല ഉത്തരവ് നല്‍കുമെന്നു വാദത്തിനിടെ സുപ്രീം കോടതി നേരത്തെ സൂചിപ്പിച്ചിരുന്നു.

Read Moreതൂത്തുകുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കാന്‍ അനുമതി

വൈദ്യുതിയും പൊലീസ് സംരക്ഷണവും അനുവദിച്ചു കൊണ്ടാകും ഉത്തരവെന്ന് ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞിരുന്നു. പ്രദേശത്ത് 100 കോടിയുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കണമെന്നതുള്‍പ്പെടെയുള്ള നിബന്ധനകളാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ പ്ലാന്റ് തുറക്കുന്നതിന് ഉപാധിയായി മുന്നോട്ട് വെച്ചിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top