രാഹുല്‍ ഗാന്ധിയുടെ മിനിമം വരുമാന വാഗ്ദാനം വ്യാജമെന്ന് മായാവതി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മിനിമം വരുമാന വാഗ്ദാനത്തെ പരിഹസിച്ച് ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷ മായാവതി. മിനിമം വരുമാന വാഗ്ദാനം വ്യാജമാണെന്ന് മായാവതി പറഞ്ഞു. ഗരീബി ഹടാവോ പോലെ കപട വാഗ്ദാനമാണ് പുതിയ പദ്ധതിയെന്നും മായാവതി പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയ വാഗ്ദാനങ്ങള്‍ പോലെയാണ് രാഹുല്‍ ഗാന്ധിയുടേയും വാഗ്ദാനങ്ങള്‍. കള്ളപ്പണം, 15 ലക്ഷം, അച്ഛേ ദിന്‍ ഉള്‍പ്പെടെ ബിജെപി സര്‍ക്കാര്‍ നിരവധി വാഗ്ദാനങ്ങളാണ് നല്‍കിയത്. പക്ഷേ അതൊന്നും തന്നെ നടപ്പിലായില്ല. ഒരു നാണയത്തിലെ രണ്ട് വശങ്ങള്‍ എന്ന പോലെ ബിജെപിയും കോണ്‍ഗ്രസും പരാജയമാണെന്നും മായാവതി പറഞ്ഞു.
കഴിഞ്ഞ ദിവസം ചത്തീസ്ഗഡില്‍ നടന്ന റാലിയില്‍ അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും മിനിമം വേതനം ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here