‘അമീര്‍ ഖാന് രാജ്യദ്യോഹി’; ആര്‍എസ്എസ് നേതാവിന്റെ വിവാദ പ്രസ്താവന

കോണ്‍ഗ്രസ് നേതാവ് നവജോത് സിംഗ് സിദ്ധു, നടന്മാരായ നസ്റുദ്ധീന് ഷാ, അമീര്‍ ഖാന് ഇവരൊക്കെ രാജ്യദ്രോഹികളാണെന്ന വിവാദ പരാമര്‍ശവുമായി ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ഈ പറഞ്ഞവരൊക്കെ സമൂഹത്തിലെ ഉന്നതരും മികച്ച അഭിനേതാക്കളുമായിരിക്കാം എന്നാല്‍ രാജ്യദ്രോഹികളായ ഇവര്‍ ബഹുമാനം അര്‍ഹിക്കുന്നില്ലെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.
അജ്മല്‍ കസബ്, യാക്കൂബ് മേമന് തുടങ്ങിയവരെ പോലുള്ള ഭീകരരെ പിന്തുടരുന്ന യുവാക്കളെയല്ല നമ്മള്‍ക്കു വേണ്ടത്. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ പാത പിന്തുടരുന്നവരെയാണ് ഈ രാജ്യത്തിന് ആവശ്യമെന്നും ഇന്ദ്രേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here