സന്തോഷ് ട്രോഫി; കേരളാ ടീമിനെ പ്രഖ്യാപിച്ചു

ഈ വര്‍ഷത്തെ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. കൊച്ചിയില്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ പരിശീലകന്‍ വി.പി ഷാജി ആണ് ടീം പ്രഖ്യാപനം നടത്തിയത്. സീസണ്‍ ആണ് 20 അംഗ ടീമിന്റെ ക്യാപ്റ്റന്‍. ഗോള്‍ കീപ്പര്‍ മിഥുന്‍ ആണ് വൈസ് ക്യാപ്റ്റന്‍.
മറ്റ് ടീം അംഗങ്ങള്‍: രാഹുല്‍ വി രാജ്, ലിജോ എസ്, ഹജ്മല്‍ എസ്. മുഹമ്മദ് പാറക്കോട്ട്, സജിത്ത് പൗലോസ്, ജിതിന്‍ ജി, ജിപ്‌സണ്‍ ജസ്റ്റസ്, അനുരാഗ് പി.സി, മുഹമ്മദ് ഷെരീഫ് വൈ.പി, ഫ്രാന്‍സിസ് എസ്, സ്റ്റെഫിന്‍ ദാസ്, അലക്‌സ് സജി, മുഹമ്മദ് അസര്‍ കെ., മുഹമ്മദ് സലാം, ക്രിസ്റ്റി ഡേവിസ്, മുഹമ്മദ് ഇനായത്, സഫ്വാന്‍, ഗിഫ്റ്റി ഗ്രേഷ്യസ് എന്നിവരാണ്.
ടീമിലെ ഒന്‍പത് പേര്‍ ആദ്യമായാണ് സന്തോഷ് ട്രോഫി കളിക്കുന്നത്. ജനുവരി ഒന്നിന് തിരുവനന്തപുരത്താണ് സെലക്ഷന്‍ ക്യാമ്പ് ആരംഭിച്ചത്. ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ട് മത്സരങ്ങളില്‍ ഗ്രൂപ്പ് ബി യിലാണ് കേരളം. ഫെബ്രുവരി നാലിന് കേരളം തെലങ്കാനയെ നേരിടും. ഫെബ്രുവരി ആറിന് കേരളത്തിന്റെ എതിരാളികള്‍ പോണ്ടിച്ചേരിയാണ്. ഫെബ്രുവരി എട്ടിന് കേരളം സര്‍വീസസിനെ നേരിടും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here