ടൊവിനോയുടെ നായികയാകാന്‍ അഹാന; ലൂക്കയുടെ ഷൂട്ടിങ്ങ് ആരംഭിച്ചു

ടൊവിനോയുടെ നായികയായി അഹാന കൃഷ്ണയെത്തുന്നു. ലൂക്ക എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ഒരു റൊമാന്‌റിക്ക് എന്റര്‍ടെയ്‌നറായ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു. മൃദുല്‍ ജോര്‍ജ്ജും സംവിധായകന്‍ അരുണും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പുകളില്‍ ടൊവിനോ എത്തുമെന്നാണ് അറിയുന്നത്.
Read More:സേവ് അലപ്പാട്’ ക്യാമ്പെയിന് പിന്തുണ പ്രഖ്യാപിച്ച് ടൊവിനോ
നിമിഷ് രവി ഛായാഗ്രഹണവും നിഖില്‍ വേണു എഡിറ്റിങ്ങും നിര്‍വ്വഹിക്കും. സൂരജ് എസ് കുറുപ്പാണ് സിനിമയ്ക്കു വേണ്ടി സംഗീതമൊരുക്കുന്നത്. സ്റ്റോറീസ് ആന്‍ഡ് തോട്ട്‌സിന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here