ഉത്തരേന്ത്യയില്‍ പന്നിപ്പനി പടരുന്നു; ഒരാഴ്ചയ്ക്കുളളില്‍ രോഗം പിടിപെട്ടത് 173 പേര്‍ക്ക്

ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ അപകടകരമാം വിധം പന്നിപ്പനി പടര്‍ന്നു പിടിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ രാജസ്ഥാനില്‍ എഴുപത്തി അഞ്ചും ഡല്‍ഹിയില്‍ പതിനൊന്ന് പേരുമാണ് അസുഖം ബാധിച്ച് മരിച്ചത്. വിഷയത്തിന്റെ ഗൌരവം കണക്കിലെടുത്ത് മിക്ക സ്‌കൂളുകളും താഴ്ന്ന ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. 2019ല്‍ 532 പേരാണ് ഡല്‍ഹിയില്‍ പന്നിപ്പനി പിടിപ്പെട്ട് ചികിത്സ തേടിയത്. കഴിഞ്ഞ ഒരാഴച്ചക്കുള്ളില്‍ 173 പേര്‍ക്ക് അസുഖം പിടിപെട്ടിട്ടുണ്ട്. റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എട്ട് പേര്‍ മരിച്ചു.
Read More:രാജസ്ഥാനില്‍ പന്നിപ്പനി പടര്‍ന്നു പിടിക്കുന്നു; 400പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
സഫ്ദര്‍ജംഗ് ആശുപത്രിയില്‍ അസുഖം ബാധിച്ചെത്തിയ മൂന്ന് പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. രാജസ്ഥാനില്‍ രണ്ടായിരത്തോളം ആളുകള്‍ക്കാണ് അസുഖം പിടിപെട്ടിരിക്കുന്നത്. പനി പടര്‍ന്ന് പിടിക്കുന്നത് തടയാനുള്ള തീവ്ര ശ്രമത്തിലാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍. ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥിക്ക് പനി ബാധിച്ച വിവരം സ്ഥിരീകരിച്ചതോടെ താഴ്ന്ന ക്ലാസ്സുകളിലെ കുട്ടികളെ സ്‌കൂളുകളിലേക്ക് വിടേണ്ട എന്ന നിര്‍ദേശം നല്‍കിയിരിക്കുകയാണ് അധികൃതര്‍. പനി, ചുമ, ശരീര വേദന, തളര്‍ച്ച തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here