പ്രളയം, ശബരിമല; ബജറ്റ് അവതരണം ആരംഭിച്ചത് ഇങ്ങനെ

മഹാപ്രളയവും ശബരിമല യുവതീപ്രവേശനത്തോട് അനുബന്ധിച്ചുണ്ടായ പ്രശ്‌നങ്ങളും ചൂണ്ടിക്കാണിച്ചാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണം ആരംഭിച്ചത്. പ്രളയത്തെ നേരിടാന്‍ കേരള ജനത ഒറ്റക്കെട്ടായി നിന്നത് ധനമന്ത്രി ഓര്‍മ്മപ്പെടുത്തി. പ്രളയത്തെ ഒറ്റക്കെട്ടായി നേരിട്ട കേരളത്തെ ലോകം മുഴുവന്‍ വിസ്മയത്തോടെ വീക്ഷിച്ചുവെന്ന് പറഞ്ഞാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ച് തുടങ്ങിയത്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി ചില വര്‍ഗീയ വാദികള്‍ മുതലെടുത്തതായും ധനമന്ത്രി ബജറ്റ് പ്രസംഗത്തിനിടെ പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here