വന സംരക്ഷണത്തിന് 208 കോടി
വന സംരക്ഷണത്തിനായി ബജറ്റിൽ 208 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഇതിൽ 60 കോടയോളം രൂപ വനങ്ങളുടെ അതിരു തിരിക്കുന്നതിനും സംരക്ഷിക്കുന്നതിനും വിനോഗിക്കും. മനുഷ്യ-മൃഗ സംഘർഷത്തെ പ്രതിരോധിക്കുന്നതിനായി ബന്ധപ്പെട്ട സ്കീമുകൾക്ക് 24 കോടി രൂപ വകയിരുത്തി. ശോഷണം സംഭവിച്ച വനങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും 47 കോടി രൂപ മാറ്റിവെയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
സാങ്ച്വറികൾക്കും നാഷണൽ പാർക്കുകൾക്കും 51 കോടി ലഭ്യമാക്കും. ഇതിൽ 30 കോടി രൂപ കേന്ദ്ര സഹായമാണ്. പുത്തൂർ സുവോളജിക്കൽ പാർക്കിനായുള്ള പദ്ധതി കിഫ്ബി അംഗീകരിച്ച് 260 കോടി രൂപ അനുവദിച്ച കാര്യം സന്തോഷത്തോടെ അറിയിക്കുന്നതായി മന്ത്രി പറഞ്ഞു. രണ്ട് പതിറ്റാണ്ടായി കാത്തിരുന്ന സ്വപ്നമാണ് സാക്ഷാത്ക്കരിക്കാൻ പോകുന്നതെന്നും മന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here