സംസ്ഥാനം ഇലക്ട്രിക് വാഹനങ്ങളിലേക്ക്; കെ എസ് ആര്‍ ടി സി ഇലക്ട്രിക് ബസുകളിലേക്ക് മാറും

കെ എസ് ആര്‍ ടി സി ഇലക്ട്രിക് ബസുകളിലേക്ക് മാറുന്ന പദ്ധതി ആദ്യം തിരുവനന്തപുരത്ത്. ഇതുവഴി കെ എസ് ആര്‍ ടി സി യ്ക്ക് ലാഭമുണ്ടാകും. ഇതിന് തെളിവാണ് പമ്പ-നിലയ്ക്കല്‍ സര്‍വീസ്.
2022 ആകുമ്പോഴേക്കും ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം പത്തുലക്ഷമാക്കും. പദ്ധതിയുടെ പ്രോത്സാഹനാര്‍ത്ഥം സ്വകാര്യ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് റോഡ് നികുതിയില്‍ ഇളവ് നല്‍കും. ഇ മൊബിലിറ്റി പ്രമോഷന്‍ ഫണ്ട് രൂപീകരിക്കും. ഇതിനായി 12 കോടി രൂപ വകയിരുത്തും.
Read More:ഐക്യകേരളത്തിന്റെ ആദ്യ ബജറ്റിനെ കുറിച്ച് അറിയാം
ഈ വര്‍ഷം പതിനായിരം ഇലക്ട്രിക് ഓട്ടോകള്‍ക്ക് സബ്‌സിഡി നല്‍കും. ചാര്‍ജ് ചെയ്ത ബാറ്ററികള്‍ മാറ്റിയെടുക്കുന്നതിന് നഗരങ്ങളില്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. വാഹനങ്ങളുടെ പ്രത്യേകത കണക്കിലെടുത്ത് ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ സ്വകാര്യ സംരംഭകരുടെ സഹായത്തോടെ സ്ഥാപിക്കും. ഇതുവഴി ഉടമസ്ഥര്‍ക്കുളള ചെലവ് കുറയ്ക്കാനാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here