സംസ്ഥാന ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം

സംസ്ഥാന ബജറ്റ് ഇന്ന്. പ്രളയത്തിനു ശേഷമുള്ള ആദ്യ സംസ്ഥാനത്തിന്റെ ആദ്യ ബജറ്റായതിനാൽ പ്രതീക്ഷയോടെയാണ് പ്രളയാനന്തര കേരളം ബജറ്റിനെ നോക്കിക്കാണുന്നത്. നവകേരള നിർമ്മികിതിയ്ക്ക് പ്രാധാന്യം നൽകുന്ന ബജറ്റാകുമെന്നാണ് സൂചന. പുനർനിർമാണത്തിനുള്ള ഫണ്ട് കണ്ടെത്താനായി പ്രളയ സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും. ജനങ്ങൾക്ക് ഇഷ്ടപ്പെടുന്ന ജനകീയ ബജറ്റാകുമെന്ന് തോമസ് ഐസക്ക് പ്രതികരിച്ചിട്ടുണ്ട്.
ദീർഘകാല പുനർനിർമ്മാണത്തിന് പ്രാധാന്യം നൽകും. പ്രളയാനന്തര വെല്ലുവിളികളെ നേരിടാൻ വിവിധ ഡിപ്പാർട്ട്മെൻറുകളെ ഏകോപിപ്പിച്ചുള്ള പദ്ധതികൾ ബജറ്റിലുണ്ടാകുമെന്നും തോമസ് ഐസക്ക് സൂചന നൽകിയിട്ടുണ്ട്.
പഴയ വാറ്റ് കുടിശ്ശികകൾ പിടിച്ചെടുക്കാനുള്ള ശ്രമങ്ങളുമുണ്ടാകും. ക്രൗഡ് ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് സ്വകാര്യ മേഖലയിൽ നിന്നുള്ള സംഭാവനകളും സഹായങ്ങളും സ്വീകരിച്ചുകൊണ്ടുള്ള നവകേരള നിർമ്മാണ പദ്ധതികളുണ്ടാകുമെന്നാണ് സൂചന. തോമസ് ഐസക് അവതരിപ്പിക്കുന്ന പത്താമത്തെ ബജറ്റാണിത്.രാവിലെ ഒന്പത് മണിയ്ക്കാണ് ബജറ്റ് അവതരിപ്പിക്കുക. 5000കോടിയുടെ വികസന പാക്കേജ് ഉണ്ടാകുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്. ജിഎസ്ടി നടപ്പാക്കിയതിനാൽ നികുതി വർദ്ധിപ്പിക്കാൻ സാധിക്കില്ലെങ്കിലും പ്രളയ സെസ് ഏർപ്പെടുത്താൻ സാധിക്കുമെന്നതിനാൽ ഏതൊക്കെ ഉൽപ്പന്നങ്ങൾക്ക് മേൽ സെസ് ഏർപ്പെടുത്തുമെന്നതും ഇന്നറിയാം. ആഡംബര വസ്തുക്കൾക്ക് സെസ് ഏർപ്പെടുത്തിയേക്കുമെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here