റെയില്‍വെയുടെ മെല്ലെപ്പോക്കിന് പരിഹാരം; തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡ് എത്താന്‍ ഇനി 4 മണിക്കൂര്‍

കേരളത്തിന്റെ തെക്ക്-വടക്കായി സമാന്തര റെയില്‍ പാത നിര്‍മ്മിക്കും. 2020ല്‍ പാതയുടെ നിര്‍മ്മാണം ആരംഭിക്കും. നിലവിലുളള പാതയ്ക്ക് സമാന്തരമായി എലവേറ്റഡ് ഡബിള്‍ ലൈന്‍ പാതയാകും നിര്‍മ്മിക്കുക. പുതിയ പാതയുടെ ദൈര്‍ഘ്യം 515 കിലോമീറ്ററാണ്. ഇതിലൂടെ ഇപ്പോഴുളളതില്‍ നിന്നും 65 കിലോമീറ്റര്‍ ദൈര്‍ഘ്യം കുറയും. 150 കിലോമീറ്റര്‍ വേഗത്തിലോടുന്ന ട്രെയിനുകള്‍ ഇനി തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡ് യാത്ര 4 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തീകരിക്കും.
Read More:കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് കേന്ദ്രം സഹായിച്ചില്ല: തോമസ് ഐസക്
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ കേരള റെയില്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷനാണ് ഈ പദ്ധതി നടപ്പിലാക്കുക. 55000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഏഴ് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here