Advertisement

വെടിയുണ്ട ഏൽക്കേണ്ടി വന്നാലും അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം ഫെബ്രുവരി 21നെന്ന് സ്വാമി സ്വരൂപാനന്ദ്

January 31, 2019
0 minutes Read
Swami Swaroopanand Saraswati

അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം ഫെബ്രുവരി 21 ന് തന്നെ ആരംഭിക്കുമെന്ന് ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ് സരസ്വതി. വെടിയുണ്ടയേൽക്കേണ്ടി വന്നാലും അയോധ്യയിൽ രാമക്ഷേത്രമെന്ന ആവശ്യത്തിൽ നിന്നും പിന്മാറില്ലെന്നും പരം ധരം സദസിൽ പങ്കെടുത്ത് സ്വരൂപാനന്ദ് പറഞ്ഞു.

രാമക്ഷേത്രത്തിനായി രാജ്യത്തെ ഹിന്ദുക്കളെല്ലാം രം​ഗത്തുവരണമെന്നും സ്വരൂപാനന്ദ് പ്രതികരിച്ചു. ഫെബ്രുവരി 21 ന് ശിലാസ്ഥാപന കർമ്മം നടത്താനാണ് സന്യാസി സംഘം ഉദ്ദേശിക്കുന്നത്. കുംഭമേളയുടെ അവസാന ദിവസം ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായിരുന്നു.

അയോധ്യ കേസുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ കഴിഞ്ഞ ദിവസം ഹർജി ഫയൽ ചെയ്തിരുന്നു.
ബാബറി മസ്ജിസ് സ്ഥിതി ചെയ്തിരുന്ന 2.77 ഏക്കര്‍ ഭൂമി ഒഴികെയുള്ള സ്ഥലം രാമക്ഷേത്രം നിര്‍മ്മിക്കാന്‍ രൂപീകരിച്ചിട്ടുള്ള രാമജന്മഭൂമി ന്യാസിന് വിട്ടു നല്‍കണമെന്ന ആവശ്യമാണ് കേന്ദ്രസര്‍ക്കാര്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് സ്വാമി സ്വരൂപാനന്ദ് സരസ്വതിയുടെ പ്രതികരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
വിപ്ലവ സൂര്യൻ ഇനി ഓർമ
സംസ്കാരം ബുധനാഴ്ച
Top