Advertisement

നൂറ് രൂപയുടെ നോട്ട് കൂടി നിരോധിക്കൂ: മോദിയെ പരിഹസിച്ച് ചിദംബരം

February 1, 2019
4 minutes Read

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗസ് നേതാവ് പി ചിദംബരം. മോദി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് വിവരങ്ങള്‍ വ്യാജമാണെന്ന് ട്വിറ്ററിലൂടെയാണ് ചിദംബരം പരോക്ഷ പരിഹാസം നടത്തിയത്. നോട്ട് നിരോധിച്ച വര്‍ഷം ഏറ്റവും കൂടുതല്‍ സാമ്പത്തിക വളര്‍ച്ച ഉണ്ടായെങ്കില്‍ ഇത്തവണ നൂറ് രൂപ നിരോധിക്കാം എന്നായിരുന്നു ചിദംബരത്തിന്റെ പരിഹാസം.

നോട്ട് നിരോധിച്ച വര്‍ഷത്തിലാണ് മോദി സര്‍ക്കാറിന് കീഴില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച (8.2 ശതമാനം) രേഖപ്പെടുത്തിയത്. അതിനാല്‍ നമുക്ക് ഒരു തവണ കൂടി നോട്ടു നിരോധിക്കാം. ഇത്തവണ നൂറ് രൂപയുടെ നോട്ടാകെട്ട നിരോധിക്കുന്നത്. ചിദംബരം ട്വീറ്റ് ചെയ്തു. നോട്ടു നിരോധനത്തിനുശേഷം 2017-18ല്‍ രാജ്യത്തെ തൊഴിലില്ലായ്മ 6.1 ശതമാനത്തിലെത്തിയെന്നും കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയാണ് ഇതെന്നും മോദി സര്‍ക്കാര്‍ പൂഴ്ത്തിവെച്ച ദേശീയ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടിന് സ്ഥിരീകരണമില്ലെന്നും ഓരോ മൂന്നു മാസത്തെയും സ്ഥിതി വിവരം കിട്ടാതെ തൊഴിലുകളിലെയും തൊഴിലില്ലായ്മയിലെയും മാറ്റം കണ്ടുപിടിക്കാന്‍ കഴിയില്ലെന്നും നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍ ന്യായീകരച്ചിരുന്നു. നോട്ട് നിരോധിച്ച വര്‍ഷം തൊഴിലില്ലായ്മ കൂടിയെങ്കില്‍ എങ്ങനെ ഇന്ത്യക്ക് ആ വര്‍ഷം ഏഴ് ശതമാനം വളര്‍ച്ച നേടാന്‍ സാധിച്ചുവെന്നും അദ്ദേഹം ചോദിച്ചിരുന്നു.
Read More:ഇന്ധനവില ലിറ്ററിന് 25 രൂപ വരെ കുറയ്ക്കാന്‍ സാധിക്കും: കേന്ദ്രത്തിനോട് ചിദംബരം

നീതി ആയോഗ് ഉപാധ്യക്ഷന്റെ ചോദ്യം തന്നെയാണ് ഞങ്ങള്‍ക്കും ചോദിക്കാനുളളതെന്ന് ചിദംബരം ട്വീറ്റ് ചെയ്തു. 45 വര്‍ഷത്തെ ഉയര്‍ന്ന തൊഴിലില്ലായ്മ അഭിമുഖീകരിക്കുന്ന രാജ്യം സാമ്പത്തികമായി ഏഴ് ശതമാനം വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തുന്നതെങ്ങനെയാണെന്നും ചിദംബരം ചോദിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
വിപ്ലവ സൂര്യൻ ഇനി ഓർമ
സംസ്കാരം ബുധനാഴ്ച
Top