Advertisement

അലോക് വര്‍മയുടെ ആനുകൂല്യങ്ങള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍

February 1, 2019
1 minute Read
alok varma

മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മയ്ക്ക് വിരമിച്ചതിന് ശേഷം ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പിടിച്ച് വയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി ഫയര്‍ സര്‍വ്വീസ് ഡിജിയായി അലോക് വര്‍മയെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. എന്നാല്‍ സ്ഥാനം ഏറ്റെടുക്കാതെ വിരമിക്കല്‍ പ്രഖ്യാപിച്ച വര്‍മയുടെ നടപടി അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആനുകൂല്യങ്ങള്‍ പിടിച്ച് വെക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നത്. അതിനിടെ പുതിയ ഡയറക്ടറെ തീരുമാനിക്കാനുള്ള ഉന്നതതല സമിതി യോഗം ഇന്ന് ചേരും.

കഴിഞ്ഞ ജനുവരി പത്തിനാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതി അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി ഫയര്‍ ആന്റ് സേഫ്റ്റി, ഹോം ഗാര്‍ഡ് ഡിജിയായി നിയമിച്ചത്. പക്ഷെ പുതിയ ചുമതല ഏറ്റെടുക്കാതെ ജനുവരി പതിനൊന്നിന് അലോക് വര്‍മ സര്‍വ്വീസില്‍ നിന്ന് രാജിവെച്ചു. നേരത്തെ അവസാനിച്ച സര്‍വ്വീസ് കാലവധി സിബിഐ ഡയറക്ടറായത് കൊണ്ട് മാത്രമാണ് നീട്ടി ലഭിച്ചതെന്നും, ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ സാഹചര്യത്തില്‍ സര്‍വ്വീസില്‍ തുടരാന്‍ അര്‍ഹനല്ലെന്നുമായിരുന്നു രാജി പ്രഖ്യാപിച് ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ കത്തില്‍ അലോക് വര്‍മ പറഞ്ഞത്. എന്നാല്‍ പുതിയ ചുമതല ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം അലോക് വര്‍മയ്ക്ക് കഴിഞ്ഞ ദിവസം കത്ത് നല്‍കി.

Read Moreമുൻ സിബിഐ ഡയറക്ടർ അലോക് വർമ്മക്കെതിരായ കേന്ദ്ര വിജിലൻസ് കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണം : കോൺഗ്രസ്

സര്‍വ്വീസില്‍ രാജിവെച്ചതിനാല്‍ പുതിയ ചുമതല ഏറ്റെടുക്കാനാകില്ലെന്നറിയിച്ച് മറുപടിയും നല്‍കി. ഇതിന് പിന്നാലെയാണ് അലോക് വര്‍മക്ക് വിരമിച്ചതിന് ശേഷം ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പിടിച്ച് വെക്കാന്‍ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നത്. വര്‍മ്മയുടെ നടപടി സര്‍വ്വീസ് ചട്ട ലംഘനമാണെന്നാണ് സര്‍ക്കാരിന്റെ നിലപാട്. അതേസമയം പുതിയ സിബിഐ ഡയറക്ടറെ കണ്ടെത്താന്‍ ഉള്ള ഉന്നതതല സമിതി യോഗം ഇന്ന് നടക്കും. വൈകിട്ട് 5.30 ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് എന്നിവര്‍ പങ്കെടുക്കും. കഴിഞ്ഞതവണ സമിതി യോഗം ചേര്‍ന്നെങ്കിലും തീരുമാനം ആകാതെ പിരിയുകയായിരുന്നു.

സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കാനായുള്ള ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും. കഴിഞ്ഞ വ്യാഴാഴ്ച യോഗം ചേര്‍ന്നിരുന്നുവെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. ഡയറക്ടറാകാന്‍ യോഗ്യതയുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ അപൂര്‍ണ്ണമാണെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് അന്ന് യോഗം തീരുമാനമാവാതെ പിരിഞ്ഞത്. അതേസമയം അഗ്‌നിശമനസേന വിഭാഗം മേധാവിയായി നിയമിച്ചെങ്കിലും ചുതമലയേറ്റെടുക്കാത്തതിനാല്‍ അലോക് വര്‍മ്മക്കെതിരെ ആഭ്യന്തരമന്ത്രാലയം നടപടിയെടുത്തേക്കും. അദ്ദേഹത്തിന്റെ വിരമിച്ച ശേഷമുള്ള ആനുകൂല്യങ്ങള്‍ തടഞ്ഞുവെക്കാനാണ് സാധ്യത. വര്‍മ്മക്കെതിരെ അന്വേഷണം നടക്കുന്നതിനാല്‍ അദ്ദേഹം നല്‍കിയ രാജി സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നിലപാട്.

എന്‍ ഐ എ ഡയറക്ടര്‍ ജനറല്‍ വൈ സി മോദി, മൂംബൈ പൊലീസ് കമ്മീഷണര്‍ സുബോത് ജയ്‌സ്വാള്‍, ആഭ്യന്തര സുരക്ഷ സ്‌പെഷ്യല്‍ സെക്രട്ടറി റിനാ മിത്ര, ഗുജറാത്ത് ഡിജപി ശിവാന്ദ് ഝാ, ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ രജനികാന്ത് മിശ്ര, സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍ രാജേഷ് രജ്ഞന്‍ എന്നിവരുടെ പേരുകളാണ് ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത് .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top