Advertisement

ഇടക്കാല ബജറ്റ്; റെയില്‍വേ വിഹിതത്തില്‍ കുറവുണ്ടാകുമോ?

February 1, 2019
0 minutes Read
railway

ഈ വര്‍ഷം ബജറ്റില്‍ റെയില്‍വേയ്ക്കുളള വിഹിതത്തില്‍ കുറവ് വരുമോ? കേന്ദ്രസര്‍ക്കാറിന്റെ ഇടക്കാല ബജറ്റില്‍  രാജ്യം ആകാക്ഷയോടെ കാത്തിരിക്കുന്നത് ഇതാണ്. എന്നാല്‍ കുറവ് വരും എന്ന സൂചനയാണ് ധനമന്ത്രാലയ വ്യത്തങ്ങൾ നൽകുന്നത്. വിഹിതം കുറഞ്ഞാൽ ടിക്കറ്റ് നിരക്ക് ഉയരും. ടിക്കറ്റ് നിരക്ക് നിശ്ചയിയ്ക്കാനടക്കം സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാൻ റെയിൽവേ ശ്രമിയ്ക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര വിഹിതം വർധിയ്ക്കുമോ എന്നത് എറെ പ്രധാനപ്പെട്ട വിഷയമാണ്.

ഇടക്കാല ബജറ്റിലെ വിഹിതത്തില്‍ മുന്‍ ബജറ്റിനെക്കാള്‍ 4,000 മുതല്‍ 12,000 കോടിയുടെ വരെ കുറവുണ്ടാകുമെന്നാണ് ധനമന്ത്രാലയ വ്യത്തങ്ങൾ നൽകുന്ന സൂചന. തന്ത്രപരമായ് റെയിൽവേയിൽ സ്വകാര്യ വത്ക്കരണം നടപ്പാക്കുന്ന നീക്കങ്ങളുടെ ഭാഗമാണിത്. ബജറ്റ് വിഹിതം കുറഞ്ഞാൽ ഈ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ റെയില്‍വേയ്ക്ക് മറ്റ് സ്രോതസ്സുകളില്‍ നിന്ന് കൂടുതല്‍ തുക സമാഹരിക്കേണ്ടി വരും. 1.465 ട്രില്യണ്‍ രൂപയാണ് ഇന്ത്യന്‍ റെയില്‍വേ ലക്ഷ്യം വയ്ക്കുന്ന ഈ വര്‍ഷത്തെ മൂലധന ചെലവ്.

മാത്രമല്ല കഴിഞ്ഞ കുറെ വര്‍ഷങ്ങളായി റെയില്‍വേയുടെ പദ്ധതി ചെലവ് പടിപടിയായി ഉയരുകയും ചെയ്യുന്നു. അതിനാല്‍ ബജറ്റ് വിഹിതം കുറഞ്ഞാല്‍ റെയില്‍വേയ്ക്ക് ചെലവിനുളള പണം കണ്ടെത്താനുള്ള എളുപ്പ മാർഗ്ഗം. ടിക്കറ്റ് നിരക്ക് വർധിപ്പിയ്ക്കലാണ്. ബജറ്റിൽ അത് പ്രഖ്യാപിയ്ക്കപ്പെട്ടില്ലെങ്കിലും അനുബന്ധമായ് ഇതാനും സാധാരണക്കാരന് നേരിടേണ്ടി വരിക. റെയിൽ വേ മന്ത്രി കൂടിയായ പിയൂഷ് ഗോയൽ അവതരിപ്പിക്കുന്ന ബജറ്റില്‍ ഇന്ത്യന്‍ റെയില്‍വേ ഏറ്റവും കൂടുതല്‍ പ്രാധാന്യം നൽകുക അടിസ്ഥാന സൗകര്യവികസനത്തിനാകും. പാത ഇരട്ടിപ്പിക്കല്‍, പാതകളുടെ നവീകരണം, വൈദ്യുതീകരണം തുടങ്ങിയ കാര്യങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നൽകുകയാണ് സർക്കാർ നയം. അതേസമയം ഇന്ത്യന്‍ റെയില്‍വേ ബജറ്റിൽ നിന്ന് പ്രതീക്ഷിക്കുന്നത് 68,000 കോടി രൂപയാണ്. കഴിഞ്ഞ ബജറ്റില്‍ 53,060 കോടി രൂപയായിരുന്നു ഇന്ത്യന്‍ റെയില്‍വേയ്ക്കുളള ബജറ്റ് വിഹിതം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top