Advertisement

റോബർട്ട് വദ്രയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പാട്യാല കോടതി പരിഗണിക്കും

February 2, 2019
0 minutes Read
robert vadra

കള്ളപ്പണ കേസിൽ മുൻകൂർ ജാമ്യത്തിനായി റോബർട്ട് വദ്ര നൽകിയ അപേക്ഷ ഡൽഹി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. വിവാദ ആയുധ ഇടപാടുകാർ സഞ്ജയ്‌ ഭണ്ഡാരി വഴി കള്ളപ്പണം ഉപയോഗിച്ച് ലണ്ടനിൽ സ്വത്തുക്കൾ വാങ്ങിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം. കേസുമായി ബന്ധപ്പെട്ട് വാദ്രയുടെ സഹായിയായ മനോജ് അറോറയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു. കേസിൽ അറസ്റ്റിൽ നിന്ന് സംരക്ഷണം തേടി മനോജ് അറോറ കോടതിയെ സമീപിക്കുകയും ഫെബ്രുവരി ആറ് വരെ സംരക്ഷണം നൽകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ആണ് വദ്ര ഇന്നലെ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അപേക്ഷ അടിയന്തരമായി പരിഗണിക്കണം എന്നാണ് വദ്രയുടെ ആവശ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top