Advertisement

ബ്രൈറ്റ് പബ്ലിക്ക് സ്ക്കൂളിന്റെ പേജില്‍ പൊങ്കാല, അതേ ഭാഷയില്‍ മറുപടിയും

February 3, 2019
1 minute Read

രക്ഷിതാക്കളോട് മോശമായി പെരുമാറിയെന്ന പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ ബ്രൈറ്റ് പബ്ലിക്ക് സ്ക്കൂളിന്റെ ഫെയ്സ് ബുക്ക് പേജില്‍ പൊങ്കാല. രക്ഷിതാക്കളോട് ഈ ഭാഷയില്‍ സംസാരിക്കുന്ന അധ്യാപകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണ് കമന്റുകള്‍ സ്ക്കൂളിന്റെ ഫെയ്സ് ബുക്ക് പേജില്‍ വന്ന് തുടങ്ങിയത്. എന്നാല്‍ സ്ക്കൂളിന്റെ ഫെയ്സ് ബുക്കിന്റെ പേരില്‍ തന്നെ ഈ കമന്റുകള്‍ക്കെല്ലാം മോശം ഭാഷയില്‍ മറുപടിയും പോസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. അതേസമയം സ്ക്കൂളിന്റെ പേജ് ഹാക്ക് ചെയ്തതാണെന്ന് സൂചനയുണ്ട്.

രക്ഷിതാക്കള്‍ക്കെതിരെ സഭ്യമല്ലാത്ത വാക്കുകള്‍ പ്രിന്‍സിപ്പല്‍ ലീലാമ്മയും ഭര്‍ത്താവും അധ്യാപകനുമായ ജോര്‍ജും ഉപയോഗിച്ചുവെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ ഇരുവരേയും സസ്പെന്റ് ചെയ്തിരുന്നു.മാനേജ്മന്റ് കമ്മിറ്റി സെക്രട്ടറി സുനിലാണ് ഇക്കാര്യം കെ ട്വന്റി ഫോറിനോട് പറഞ്ഞത്.

രക്ഷിതാക്കളെ വിളിച്ചു വരുത്തിയത് പ്രിന്‍സിപ്പലാണ്. അതില്‍ മാനേജ്‌മെന്റിന് ഉത്തരവാദിത്തമില്ല. സംഭവം പറഞ്ഞു തീര്‍ക്കാമെന്നാണ് കരുതിയത്. പൊലീസ് കേസെടുക്കുകയും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ സംഭവം ചര്‍ച്ചയാകുകയും ചെയ്തതോടെ ഇരുവരേയും സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് അധ്യാപകര്‍ക്ക് നോട്ടീസ് നല്‍കുമെന്നും സുനില്‍ വ്യക്തമാക്കി. പ്രിന്‍സിപ്പലിനും അധ്യാപകനുമെതിരെ മാതാപിതാക്കളില്‍ നിന്നും മുന്‍പും പരാതി ഉയര്‍ന്നിട്ടുണ്ടെന്നും സുനില്‍ പറഞ്ഞു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top