തിരുപ്പതി ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; 3 രത്‌ന കീരിടങ്ങള്‍ മോഷണം പോയി

തിരുപ്പതി ക്ഷേത്രസമുച്ചയത്തോടു ചേര്‍ന്നുള്ള തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തില്‍ നിന്ന് അമൂല്യരത്‌നങ്ങള്‍ പതിച്ച മൂന്ന് സ്വര്‍ണകിരീടങ്ങള്‍ മോഷണം പോയി. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണ കിരീടങ്ങളാണ് നഷ്ടപ്പെട്ടത്. ഇവയ്ക്ക് 1300 ഗ്രാം തൂക്കം വരുമെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച വൈകീട്ടാണ് കിരീടങ്ങള്‍ നഷ്ടപ്പെട്ട കാര്യം പുരോഹിതന്റെ ശ്രദ്ധയില്‍പ്പെട്ടത്.
പൂജകളുടെ ഭാഗമായി സന്ധ്യയ്ക്ക് ക്ഷേത്രം അടച്ച് വീണ്ടും തുറക്കുന്നതിനിടെയാണ് ഇവ മോഷണം പോയതെന്നു കരുതുന്നു. ക്ഷേത്രം അധികൃതരുടെ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ സി.സി.ടി.വി.ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരുകയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here