ബംഗാളില്‍ അരാജകത്വമുണ്ടാക്കാനാണ് ബിജെപി ശ്രമമെന്ന് മമത

ചിട്ടി തട്ടിപ്പ് അന്വേഷണവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയില്‍ സി.ബി.ഐ.- പോലീസ് സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനും ബിജെപിയ്ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബി.ജെ.പി. നേതൃത്വം ബംഗാളിനെ വേട്ടയാടുകയാണെന്നും അന്വേഷണ ഏജന്‍സികളെ ബിജെപി തകര്‍ത്തുവെന്നും മമത ബാനര്‍ജി പറഞ്ഞു.
സി.ബി.ഐ. പ്രവര്‍ത്തനം തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ്. ബിജെപി രാഷ്ട്രീയ വേട്ടയാടല്‍ നടത്തുകയാണ്. ബംഗാളില്‍ അരാജകത്വം സൃഷ്ടിക്കാനാണ് ബി.ജെ.പി.ശ്രമിക്കുന്നതെന്നും മോദിയുടെ ഹീനമായ പദ്ധതികള്‍ സി.ബി.ഐ. നടപ്പാക്കുകയാണെന്നും മമത ബാനര്‍ജി ആരോപിച്ചു.
പോലീസ് കമ്മീഷണര്‍ക്കെതിരായ സിബിഐ നടപടിയില്‍ പ്രതിഷേധിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ ധര്‍ണ്ണ നടത്തുമെന്നും മമത ബാനര്‍ജി പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്‍ക്കത്ത മെട്രോ ലൈനിലാണ് ധര്‍ണ നടത്തുക
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here