Advertisement

ജനമഹായാത്രയ്ക്ക് ഇന്ന് കാസര്‍ഗോട്ട് തുടക്കം

February 3, 2019
1 minute Read
mullappalli ramachandran

കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയ്ക്ക് ഇന്ന് കാസര്‍ഗോഡ് തുടക്കമാകും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്റണി ജാഥ ഉദ്ഘാടനം ചെയ്യും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെയും അണികളെയും സജ്ജമാക്കുകയാണ് ജനമഹായാത്രയുടെ ലക്ഷ്യം. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളെ തുറന്നുകാട്ടി ബദല്‍ ആശയങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന ജനമഹായാത്രയുടെ മുദ്രവാക്യം നമ്മള്‍ ഇന്ത്യയെ കണ്ടെത്തി,നമ്മള്‍ ഇന്ത്യയെ വീണ്ടെടുക്കും എന്നാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെയും അണികളെയും സജ്ജമാക്കുക എന്നതാണ് ജാഥയുടെ രാഷ്ട്രീയ ലക്ഷ്യം. കാസര്‍ഗോഡ് നായന്മാര്‍മൂലയില്‍ നിന്ന് ഇന്ന് വെകുന്നേരം മൂന്നോടെ യാത്രയ്ക്ക് തുടക്കമാകും.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ.ആന്റണി മുല്ലപ്പള്ളി രാമചന്ദ്രന് പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കുമ്പളയില്‍ ആദ്യ സ്വീകരണം.

Read More:മൂന്നാം സീറ്റ് വേണമെന്ന ആവശ്യവുമായി മുന്നോട്ടുപോകാൻ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി തീരുമാനം

യാത്ര അവസാനിക്കുന്നതിനു മുമ്പ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും സീറ്റ് വിഭജനം സംബന്ധിച്ച് യുഡിഎഫിലെ ഉഭയകക്ഷി ചര്‍ച്ചകളും പൂര്‍ത്തിയാക്കി പ്രചാരണത്തിലേക്ക് കടക്കാനാണ് നീക്കം. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍, കെ.സുധാകരന്‍, വി.എം.സുധീരന്‍, ബെന്നി ബെഹ്നാന്‍, കര്‍ണ്ണാടക മന്ത്രിമാരായ ഡി കെ ശിവകുമാര്‍,യു ടി ഖാദര്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ ജനമഹായാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. രണ്ടാം ദിവസം ചട്ടഞ്ചാലില്‍ നിന്നും പര്യടനം പുനരാരംഭിക്കുന്ന യാത്ര കാഞ്ഞങ്ങാടും തൃക്കരിപ്പൂരും സ്വീകരണത്തിനു ശേഷം കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും.14 ജില്ലകളിലായി 26 ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി യാത്ര ഫെബ്രുവരി 28ന് തിരുവനന്തപുരത്ത് സമാപിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top