അധികാരത്തിലെത്തിയാല്‍ രാജ്യത്തെ കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്ന് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ മുഴുവന്‍ കര്‍ഷകരുടെയും കടം എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിഹാറിലെ പറ്റ്‌നയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു രാഹുലിന്റെ വാഗ്ദാനം.
മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് അധികാരത്തിലെത്തിയതിനു പിന്നാലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയതായും കേന്ദ്രത്തില്‍കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഇത് രാജ്യ വ്യാപകമായി നടപ്പാക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
അതേ സമയം രാഹുലിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ ശേഷം പരിഹാരം കാണാമെന്നു പറയുന്ന കോണ്‍ഗ്രസിന്റെ നടപടി രോഗം വരുത്തിച്ച ശേഷം ചികിത്സ നടത്തുന്നതു പോലെയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here