ഇലക്ഷന്‍ കഴിഞ്ഞാല്‍ കനകദുര്‍ഗ്ഗയുടേയും ബിന്ദുവിന്റേയും വിധി നടപ്പാക്കുമെന്ന് ഊമക്കത്ത്

ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗയുടേയും ബിന്ദുവിന്റേയും വിധി നടപ്പാക്കുമെന്ന് ഊമക്കത്ത്. പെരിന്തല്‍മണ്ണയില്‍ കനക ദുര്‍ഗ്ഗയെ പാര്‍പ്പിച്ചിരിക്കുന്ന വണ്‍ സ്റ്റോപ്പ് സെന്ററിലെ അഡ്മിനിസ്ട്രേറ്ററിനാണ് ഊമക്കത്ത് ലഭിച്ചത്. അടുത്ത പാര്‍ലമെന്റ് ഇലക്ഷന്‍ വരെ ഈ മിടുക്കികള്‍ നടക്കും, ഓടും , ഇരിക്കും. ഇലക്ഷന്‍ കഴിഞ്ഞാല്‍ വിധി ഞങ്ങള്‍ നടപ്പാക്കും. ഇല്ലെങ്കില്‍ കോടിക്കണക്കിന് വിശ്വാസികള്‍ വിഡ്ഢികളാകില്ലേ സാറേ എന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്. ഈ വാര്‍ത്ത ഒരു രഹസ്യ കേന്ദ്രത്തില്‍ നടത്തിയ തീരുമാനത്തില്‍ പുറത്തായ രഹസ്യ അറിവാണെന്നും വരുന്ന ജൂണ്‍- ജൂലൈ മാസത്തില്‍ അഡ്മിനിസ്ട്രേറ്റര്‍ഈ സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കണം എന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here