Advertisement

താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റിദ്ധരിച്ചു: മന്ത്രി കെ കെ ശൈലജ

February 4, 2019
1 minute Read
K.K Shylaja teacher

എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികളെക്കുറിച്ചുള്ള പരാമര്‍ശം അവരുടെ ആരോഗ്യസ്ഥിതി മുന്‍നിര്‍ത്തിയെന്നാവര്‍ത്തിച്ച് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. പ്രതിരോധശേഷി കുറവുള്ള എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികളെ സമരമുഖത്ത് കൊണ്ടുവന്നതിനെക്കുറിച്ചാണ് ആരോഗ്യ മന്ത്രിയെന്ന നിലയില്‍ പറഞ്ഞത്.
സമരക്കാരെയോ സമരത്തിന്റെ ഉദ്ദേശത്തെയോ ചോദ്യം ചെയ്തിട്ടില്ല. താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റിദ്ധരിക്കുകയാണുണ്ടായതെന്നും ആരോഗ്യ മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

Read More:ന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ കാസര്‍ഗോട്ടേക്ക് മടങ്ങി

കുട്ടികളെ പ്രദര്‍ശിപ്പിച്ച് സമരം ചെയ്യുന്നത് എന്തിനെന്ന് അറിയില്ല. സമരം തുടരുന്നതിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു. സമരക്കാരുടെ ആവശ്യങ്ങള്‍ എല്ലാം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നടപടി എടുത്തതാണ്. അര്‍ഹരായവര്‍ പട്ടികയില്‍ നിന്നും ഒഴിവായിട്ടുണ്ടെങ്കില്‍ അവരെ ഉള്‍പ്പെടുത്തുമെന്നാണ് അറിയിച്ചിരുന്നത്. സമരക്കാര്‍ അതിന് തയ്യാറാകുന്നില്ല. സമരക്കാര്‍ ആരെല്ലാമാണെന്നോ അതിന് പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമല്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top