നിഷ്‌കളങ്കത എന്തെന്നു കാണാം ഈ ‘ചെരുപ്പ് സെല്‍ഫി’ യില്‍

കയ്യിലിരിക്കുന്നത് മൊബൈല്‍ ഫോണല്ലെന്നറിഞ്ഞിട്ടും ‘ചെരുപ്പ് ക്യാമറയിലേക്ക് ‘ നിഷ്‌കളങ്കമായി നോക്കി സെല്‍ഫിയെടുക്കുന്ന ഒരു കൂട്ടം കുട്ടികളുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കൂട്ടത്തില്‍ ഒരാള്‍ ഉയര്‍ത്തി പിടിച്ചിരിക്കുന്ന ചെരുപ്പിലേക്ക് നോക്കി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന കുട്ടികളുടെ മുഖത്തെ നിഷ്‌കളങ്കതയും പുഞ്ചിരിയും തന്നെയാണ് ചിത്രത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്.
“Things turn out best for the people who make the best of the way things turn out.”:) #Attitude #Innocence #HeartWarming #SelfieWithAFootwear pic.twitter.com/Q6HOiyEkV5
— Anupam Kher (@AnupamPKher) 3 February 2019
നിഷ്‌കളങ്കമായ ചിരിയോടെ ചിത്രമെടുക്കാന്‍ പോസ് ചെയ്യുന്ന ഈ അഞ്ച് കുട്ടികള്‍ ബോളിവുഡ് താരങ്ങളുടെയടക്കം സ്‌നേഹവും വാത്സല്യവും സ്വന്തമാക്കിക്കഴിഞ്ഞു. താരങ്ങളായ അനുപം ഖേറും സുനില്‍ ഷെട്ടിയും ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. അതേ സമയം ഈ ഫോട്ടോ എവിടെനിന്നെത്തിയെന്ന അന്വേഷണവും സോഷ്യല്‍ മീഡിയയില്‍ നടക്കുകയാണ്. പതിനായിരത്തിലധികം പേരാണ് ഫെയ്‌സ് ബുക്കില്‍ ഈ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here