Advertisement

മോദി കാരണം വിവാഹിതരായി; വൈറലായ പോസ്റ്റിന് മറുപടിയുമായി യുവതി

February 4, 2019
13 minutes Read

നരേന്ദ്രമോദിയോടുളള സ്‌നേഹത്തിന്റെ പേരില്‍ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയ ദമ്പതികള്‍ ഇപ്പോഴെത്തി നില്‍ക്കുന്നത് വിവാഹമോചനത്തിന്റെ വക്കില്‍. തങ്ങളുടെ വിവാഹത്തിന് കാരണം മോദിയാണെന്ന കുറിപ്പോടെ ‘നമോ’ ടീഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. എന്നാല്‍ പോസ്റ്റിട്ട് ഒരു മാസത്തിന് ശേഷം വെളിപ്പെടുത്തലുമായി എത്തിരിക്കുകയാണ് ദമ്പതികളില്‍ ഒരാള്‍.

ഗുജറാത്തിലെ ജാംന നഗര്‍ സ്വദേശികളായ ജയ്‌ദേവ് എന്ന യുവാവും അല്‍പ്പിക എന്ന യുവതിയുമാണ് മോദിയോടുള്ള സ്‌നേഹം കാരണം ജീവിതത്തില്‍ ഒരുമിച്ചത്.എന്നാല്‍ ആ ചിത്രം തന്റെ അനുവാദം കൂടാതെ ജയ്‌ദേവ് പ്രസിദ്ധിക്കായി പടം ഉപയോഗിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഭാര്യ അല്‍പ്പിക. ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് അല്‍പ്പിക ഉന്നയിച്ചിരിക്കുന്നത്. ശാരീരികമായും മാനസികമായും ഭര്‍ത്താവ് തന്നെ പീഡിപ്പിക്കുകയാണെന്നാണ് അവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
Read More:എ.സി. മുറികളില്‍ മാത്രം ഇരിക്കുന്നവര്‍ക്ക് ആറായിരം രൂപയുടെ വിലയറിയില്ലെന്ന് മോദി

‘നമോ’ ടീഷര്‍ട്ട് ധരിച്ചെത്തിയ ഇരുവരുടെയും ചിത്രത്തിനൊപ്പം തങ്ങളെങ്ങനെ പ്രണയത്തിലായതെന്നും ജയ്‌ദേവ് കുറിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ മോദിയെ പിന്തുണച്ച് ജയ്‌ദേവ് കമന്റിട്ടിരുന്നു. ആ കമന്റ് അല്‍പ്പിക ലൈക്ക് ചെയ്തതാണ് തങ്ങള്‍ കണ്ടുമുട്ടാന്‍ കാരണമെന്നായിരുന്നു ജയ്‌ദേവ് കുറിച്ചിരുന്നത്. കഴിഞ്ഞ ഡിസംബര്‍ 31നാണ് ഇരുവരും വിവാഹിതരായത്. മോദിയോടുള്ള ആ സ്‌നേഹത്തിന്റെ പേരില്‍ തന്റെ ജീവിതം തന്നെ ആത്മഹത്യയുടെ വക്കിലെത്തി നില്ക്കുന്നുവെന്നാണ് അല്‍പ്പിക പറയുന്നത്.


എന്നാല്‍ മോദി അല്ല വിവാഹമോചനത്തിന് കാരണമെന്നും വ്യക്തിപരമായ പ്രശ്നങ്ങള്‍ മൂലമാണ് ഇത്തരമൊരു തീരുമാനമെന്നും അല്‍പ്പിക വ്യക്തമാക്കി. മോദിയെ കുറ്റപ്പെടുത്തില്ലെന്നും താന്‍ മോദിയുടെ ആരാധിക ആണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top