ധര്‍ണ അവസാനിപ്പിച്ചു; പോരാട്ടം ഇനി ഡല്‍ഹിയിലെന്ന് മമത

സി.ബി.ഐ നടപടികളുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവശ്യപ്പെട്ടും ഭരണഘടനയെ സംരക്ഷിക്കണ മെന്നാവശ്യപ്പെട്ടും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മൂന്ന് ദിവസമായി നടത്തിവന്ന ധര്‍ണ അവസാനിപ്പിച്ചു.
പ്രതിപക്ഷ നേതാക്കളുടെ സാന്നിധ്യത്തിലാണ് സമരം അവസാനിപ്പിക്കുന്നതായി മമത പ്രഖ്യാപിച്ചത്. ധര്‍ണയുടെ വിജയം ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും കൂടി വിജയമാണെന്നും കൊല്‍ക്കത്ത കമ്മീഷണര്‍ക്കെതിരായ സി.ബി.ഐ. അന്വേഷണം സംബന്ധിച്ച സുപ്രീം കോടതിയുടെ വിധി ആശാവഹമാണെന്നും മമത ബാനര്‍ജി പറഞ്ഞു. നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ഗുജറാത്തിലേക്ക് മടങ്ങണമെന്നും കേന്ദ്രസര്‍ക്കാരിനെതിരായ പോരാട്ടം ഡല്‍ഹിയില്‍ തുടരുമെന്നും മമത വ്യക്തമാക്കി
ചിട്ടി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പോലീസ് കമ്മീഷണറെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച പോലീസും സിബിഐ യും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു.ഇതിനു പിന്നാലെയാണ് സി.ബി.ഐ. യെ ഉപയോഗിച്ചുള്ള കേന്ദ്രത്തിന്റെ വേട്ടയാടല്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മമത ബാനര്‍ജി ഞായറാഴ്ച രാത്രി മുതല്‍ കൊല്‍ക്കത്ത മെട്രോ ചാനലില്‍ ധര്‍ണ ആരംഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here