Advertisement

പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്യാന്‍ പോലീസെത്തി; തടയാന്‍ വിദ്യാര്‍ത്ഥികളും ( വീഡിയോ കാണാം)

February 5, 2019
1 minute Read

സ്‌ക്കൂളില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്ന രക്ഷിതാക്കളുടെ പരാതിയില്‍ സ്‌ക്കൂള്‍ പ്രിന്‍സിപ്പലിനെ അറസ്റ്റു ചെയ്യാനെത്തിയ പോലീസിനെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. പ്രതിഷേധം ശക്തമായതോടെ അറസ്റ്റു ചെയ്യാതെ പോലീസ് സംഘം മടങ്ങി. മൂവാറ്റുപുഴ വാളകത്തെ ബ്രൈറ്റ് പബ്ലിക് സ്‌ക്കൂളിലായിരുന്നു സംഭവം. സ്‌ക്കൂളിലെത്തിയ രക്ഷിതാക്കളോട് അധ്യാപകര്‍ മോശമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇതിനു പിന്നാലെയാണ് രണ്ട് രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് സ്‌ക്കൂള്‍ പ്രിന്‍സിപ്പലിനും പ്രധാന അധ്യാപികയ്ക്കുമെതിരെ കേസെടുത്തത്.

Read More: രക്ഷിതാക്കളോട് അസഭ്യം പറഞ്ഞ അധ്യാപകര്‍ക്കെതിരെ സ്‌കൂള്‍ നടപടി; സസ്‌പെന്‍ഡ് ചെയ്യും

സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സ്‌ക്കൂളിനെയും അധ്യാപകരെയും അപമാനിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നുമായിരുന്നു പോലീസിനെ തടയാനെത്തിയ വിദ്യാര്‍ത്ഥികളുടെയും ഒരു കൂട്ടം രക്ഷിതാക്കളുടെയും നിലപാട്. അധ്യാപകര്‍ക്ക് പിന്തുണ നല്‍കാത്ത മാനേജ്‌മെന്റ് നീതിപാലിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ സംഘടിച്ച് മുദ്രാവാക്യം വിളിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top